മുംബൈ: ഓള് ഇന്ത്യ നഴ്സസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഗ്രേസ് കോശി
നഴ്സുമാരുടെ ക്ഷേമം മുന്‍ നിര്‍ത്തി ഓള് ഇന്ത്യ നഴ്സസ് വെല്‍ഫെയര്‍
ട്രസ്റ്റിന് രൂപം നല്കി. ഫ്ലോറന്‍സ് നൈററിംഗേല് ദിനമായ ശനിയാഴ്ച
ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇന്ത്യയിലുള്ള നഴ്സുമാരുടെക്ഷേമം
മുന്‍ നിര്‍ത്തിയായിരിക്കും ട്രസ്റ്റിന്റെ പ്രവര്ത്തനങ്ങള്ളെന്ന് ഗ്രേസ് കോശി
പറഞ്ഞു.
പത്തനംതിട്ട മല്ലയ്ക്കല്‍ മുണ്ടയ്ക്കല്‍ കുടുംബാംഗമായ ഇവര്‍ നഴ്സിങ്
മേഖലയില്‍ നിന്ന് വിരമിച്ച ശേഷം നഴ്സുമാരുടെ ക്ഷേമത്തിന് വേണ്ടി
പ്രവര്‍ത്തിക്കുകയാണ്. നഴ്സുമാര്‍ക്ക് ഹോസ്റ്റല്‍, വിരമിച്ച് കഴിഞ്ഞാല്‍
വൃദ്ധമന്ദിരം എന്നിവ നിര്‍മിച്ചു നല്‍കുകയാണ് ട്രസ്റ്റിന്റെ മുഖ്യലക്ഷ്യ
ങ്ങളെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ ഗോരേഗാവ് കേന്ദ്രീകരിച്ചായിരിക്കും
ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെന്നും അവര്‍ വ്യക്തമാക്കി. അടുത്തയിടെ മുബൈയില്‍
നടന്ന നഴ്സുമാരുടെ സമരങ്ങളില്‍ ഗ്രേസ് കോശി സജീവമായീ ഇടപെട്ടിരുന്നു.