റേഡിയേഷന് തെറാപ്പിക്ക് ശേഷം ഷാവേസ് വെനിസ്വേലയില്‍ മടങ്ങിയെത്തി
Published on 11 May, 2012
കാരക്കാസ്: കാന്‍സര്‍ രോഗത്തിനുള്ള റേഡിയേഷന് തെറാപ്പിക്ക് വീണ്ടും
വിധേയനായ വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് നാട്ടില്‍ മടങ്ങിയെത്തി.
ക്യൂബയില്‍ 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാവേസ് നാട്ടിലേക്ക്
മടങ്ങിയത്.
തലസ്ഥാനമായ കാരക്കാസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഷാവേസ്
വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വൈസ്
പ്രസിഡന്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. റേഡിയേഷന് ചികിത്സ
വിജയകരമാണെന്ന് കഴിഞ്ഞ ദിവസം ഷാവേസ് വ്യക്തമാക്കിയിരുന്നു. ഷാവേസിന്റെ
ശരീരത്തില്‍ കണ്ടെത്തിയ ആദ്യ ട്യൂമര്‍ കഴിഞ്ഞ ജൂണില്‍ നീക്കം ചെയ്തിരുന്നു.
എന്നാല്‍ വീണ്ടും ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍
അദ്ദേഹത്തെ വീണ്ടും ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല