Image

സ്കൂളുകളുടെ സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമം പുനസ്ഥാപിക്കണമെന്ന് സുധീരന്‍

Published on 14 May, 2012
സ്കൂളുകളുടെ സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമം പുനസ്ഥാപിക്കണമെന്ന് സുധീരന്‍
തിരുവനന്തപുരം: സ്കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ പാന്‍മസാല, പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമം പുനസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ ദൂരപരിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഇളവ് വരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുധീരന്റെ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക