Image

ഫ്രഞ്ച് പ്രസിഡന്റായി ഫ്രാന്‍സ്വോ ഒളാന്ദ് ഇന്ന് അധികാരമേല്‍ക്കും

Published on 14 May, 2012
ഫ്രഞ്ച് പ്രസിഡന്റായി ഫ്രാന്‍സ്വോ ഒളാന്ദ് ഇന്ന് അധികാരമേല്‍ക്കും
പാരീസ്: ഫ്രഞ്ച് പ്രസിഡന്റായി ഫ്രാന്‍സ്വോ ഒളാന്ദ് ഇന്ന് അധികാരമേല്‍ക്കും. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി പാലസിലാണ് ചടങ്ങ് നടക്കുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. അധികാരമേറ്റശേഷം ഫ്രഞ്ച് വിപ്ളവത്തിലും നെപ്പോളിയന്റെ കാലത്തും ഫ്രാന്‍സിന് വേണ്ടി ജീവത്യാഗം ചെയ്തവരുടെ ഓര്‍മയ്ക്കായുള്ള സ്മാരകമായ വിജയകമാനത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് പാരീസ് നഗരത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന രാജവീഥിയായ ചാമ്പ് എലീസിയില്‍ തുറന്ന കാറില്‍ പര്യടനം നടത്തും. മന്ത്രിമാരെയും ഒളാന്ദ് ഇന്ന് പ്രഖ്യാപിക്കും. അധികാരമേറ്റ ശേഷം ജര്‍മനിയിലേക്ക് പോകുന്ന അദ്ദേഹം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഒരുക്കുന്ന വിരുന്നിലും സംബന്ധിക്കും. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെര്‍ക്കലുമായി അദ്ദേഹം ചര്‍ച്ച ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക