Image

ടു ജി കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ജയലളിത

Published on 15 May, 2012
ടു ജി കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ജയലളിത
ചെന്നൈ: ടു ജി സ്‌പെക്ട്രം കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ടു ജി സ്‌പെക്ട്രം കേസില്‍ പ്രതിയായ മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്ക് ജാമ്യം ലഭിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. കേസ് അട്ടിമറിക്കപ്പെട്ടതിന് ഉദാഹരണമാണ് രാജയ്ക്ക് ജാമ്യം ലഭിച്ചതിലൂടെ മനസിലാവുന്നതെന്നും ജയലളിത പറഞ്ഞു. 

കേസില്‍ ഏക പ്രതീക്ഷ ഇനി സുപ്രീംകോടതി ആണെന്നായിരുന്നു എയര്‍സെല്‍- മാക്‌സിസ് ഇടപാടിലെ പി.ചിദംബരത്തിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് ജയലളിതയുടെ മറുപടി. എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ മകന്‍ കാര്‍ത്തിയുടെ കമ്പനിയുടെ ലാഭത്തിനായി പി.ചിദംബരം അനധികൃതമായി ഇടപെട്ടിട്ടുണ്‌ടെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക