Image

മുംബൈയില്‍ രാസഫാക്ടറിയില്‍ പൊട്ടിത്തെറി: 8 പേര്‍ മരിച്ചു

Published on 11 January, 2020
മുംബൈയില്‍ രാസഫാക്ടറിയില്‍ പൊട്ടിത്തെറി: 8 പേര്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈക്ക് സമീപം പല്‍ഘറില്‍ രാസഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ട് പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ അപകടത്തിനിരയായോ എന്ന് ആശങ്കയുണ്ട്. മുംബൈക്ക് 100 കിലോമീറ്റര്‍ അകലെ പല്‍ഘറിലെ കോള്‍വാഡെ ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്

ശനിയാഴ്ച വൈകീട്ട് 7.20ഓടെയാണ് സ്‌ഫോടനമുണ്ടായത്. 15 കിലോമീറ്റര്‍ വരെ സ്‌ഫോടനശബ്ദം കേട്ടതായി പൊലീസ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക