Image

മരട്‌ തകര്‍ച്ചയും ആഘോഷമാക്കി ജനം

Published on 11 January, 2020
മരട്‌ തകര്‍ച്ചയും ആഘോഷമാക്കി ജനം


കൊച്ചി: മരടിലെ ഫ്‌ളാറ്റുകളുടെ തകര്‍ച്ച ആഘോഷമാക്കുകയായിരുന്നു ജനങ്ങള്‍. ആശങ്കയും ആകാംക്ഷയുമെല്ലാം അടക്കിപ്പിടിച്ചാണ്‌ ആളുകള്‍ വിസ്‌മയക്കാഴ്‌ചയ്‌ക്കായി കാത്തുനിന്നത്‌. 

ഹോളിഫെയ്‌ത്ത്‌ തകരാന്‍ കാത്തുനില്‍ക്കുന്ന സമയത്ത്‌ ജനം അക്ഷമരായി. ''വെയിലത്തുനിന്ന്‌ മടുത്തു, ഒന്നു വേഗം പൊളിക്കാമോ...'' എന്ന ആക്രോശവും ഉയര്‍ന്നു. ഫ്‌ളാറ്റ്‌ തകര്‍ന്നുവീഴുമ്‌ബോള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചുമാണ്‌ ജനം എതിരേറ്റത്‌.

കുണ്ടന്നൂര്‍-തേവര റോഡില്‍ തിരിയുമ്‌ബോള്‍തന്നെ കാഴ്‌ചക്കാരായി വിവിധ സംഘങ്ങള്‍. നാടിന്റെ പല സ്ഥലങ്ങളില്‍നിന്നായി മരട്‌ ഫ്‌ളാറ്റ്‌ പൊളിക്കുന്നത്‌ കാണാനെത്തിയവരാണ്‌ ഏറെയും. 

നിയന്ത്രണം മാറ്റിയശേഷം സന്ദര്‍ശകരുടെ തള്ളിക്കയറ്റമായിരുന്നു തകര്‍ന്ന ഫ്‌ലാറ്റുകള്‍ക്കരികിലേക്ക്‌. പൊടിപടര്‍ന്ന അന്തരീക്ഷത്തിലേക്ക്‌ മുഖംമറയ്‌ക്കാതെയാണ്‌ ഭൂരിഭാഗം ആളുകളും എത്തിയത്‌. കുഞ്ഞുങ്ങളുമായി എത്തിയവരും ഏറെ. 

പൊടിപടലങ്ങള്‍ ചിലര്‍ക്കെങ്കിലും ശ്വാസംമുട്ടും അലര്‍ജിയും ഉണ്ടാക്കുമെന്ന മുന്നറിയിപ്പൊന്നും ആരും ഗൗനിച്ചതേയില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക