ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ ഏരിയ കമ്മിറ്റി ആയി ബുദൈയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ബുദൈയ വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി കണ്‍വീനര്‍ നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു . സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ എക്സിക്യൂട്ടീവ് അംഗങ്ങളെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ കിഷോര്‍ കുമാര്‍ , ജിതിന് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
*ബുദൈയ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ *
പ്രസിഡന്റ് പ്രസാദ് കൃഷ്ണന് കുട്ടി
സെക്രെട്ടറി ഷൈന്‍ ദേവ്
ട്രെഷറര്‍ ചന്ദ്രശേഖരന് സുജിത്
വൈസ് പ്രെസിഡന്റ്റ് അനില്‍ കുമാര്‍ ടി.എസ്.
ജോ. സെക്രെട്ടറി രാജേഷ് ബാബു .
ബുദൈയയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 38395229, 36525403 ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.