Image

കൊറോണ വൈറസ്‌ ; കേന്ദ്രസംഘം കൊച്ചിയിലെത്തി

Published on 27 January, 2020
കൊറോണ വൈറസ്‌ ; കേന്ദ്രസംഘം കൊച്ചിയിലെത്തി
കൊച്ചി: കൊറോണ വൈറസ്‌ ബാധയുമായി ബന്ധപ്പെട്‌ വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കൊച്ചിയിലെത്തി . കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്‌ സംഘം എത്തിയത്‌.

 ഡല്‍ഹി ലേഡി ഹാര്‍ഡിങ്‌ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പുഷ്‌പേന്ദ്ര കുമാര്‍ വര്‍മ, ഡല്‍ഹി സഫ്‌ദര്‍ജംഗ്‌ ആശുപത്രിയിലെ ഡോക്ടര്‍ രമേശ്‌ ചന്ദ്ര മീണ, കോഴിക്കോട്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്ട്രോളിലെ ഡോ ഷൗക്കത്തലി, ഡോ ഹംസ കോയ, ഡോ റാഫേല്‍ ടെഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കൊച്ചിയിലെത്തിയത്‌ .

 വിമാനത്തവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളില്‍ സംഘം സംതൃപ്‌തി രേഖപ്പെടുത്തി.

വിമാനത്തവളത്തില്‍ പരിശോധന നടത്തിയ 178 യാത്രക്കാരുടെ വിവരങ്ങളും സംഘം പരിശോധിക്കുകയും ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു .

 കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ സംഘം ഇന്ന്‌ പരിശോധിക്കുമെന്നാണ്‌ വിവരം . അതേസമയം സംസ്ഥാനത്ത്‌ 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്‌. ഇവരില്‍ കൂടുതല്‍ പേരും ചൈനയില്‍ നിന്നും തിരിച്ചെത്തിയവരാണ്‌ . എന്നാല്‍ ഇതുവരേയും ആരും രോഗലക്ഷണം പ്രകടിപ്പിച്ചിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക