Image

ഗോവ; സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പര്യായം (ഗോവന്‍ ഡയറീസ് 3:അര്‍ച്ചന നായര്‍)

Published on 28 January, 2020
ഗോവ; സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പര്യായം (ഗോവന്‍ ഡയറീസ് 3:അര്‍ച്ചന നായര്‍)
അങ്ങനെ എട്ട് മണിക്ക് എണീറ്റ് തലേദിവസം ചെയ്ത പ്ലാനിംഗ് എല്ലാം എട്ടുനിലയില്‍ പൊട്ടി ... എന്തായാലും റെഡി ആയി ബ്രേക്ഫാസ്‌റ് കഴിഞ്ഞു നേരെ സിന്‍കേറിയം ബീച്ചിലേക്ക് വിട്ടു .. ആഗുഡ ഫോര്‍ട്ടും അവിടെ ആണ് .. ആഗുഡ എന്ന് വച്ചാല്‍ വെള്ളം എന്നാണത്രെ അര്‍ഥം ...തെളിനീരിന്റെ ഒരു നീര്‍ച്ചാല്‍ ആ കോട്ടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു എന്നും അങ്ങനെ ആണ് അവിടെ വാട്ടര്‍ സപ്ലൈ ഉണ്ടായിരുന്നതും എന്ന കാരണം ആണ് കോട്ടക്ക് ഈ പേര് വരാന്‍ കാരണം ...1612ല്‍ നിര്‍മിച്ച ഈ കോട്ടയില്‍ ഒരു ലൈറ്റ് ഹൌസും ഉണ്ട് ..

സിന്‍കേറിയം ബീച്ചിനു ഒരു പ്രത്യേകത ഉണ്ട് , വളരെ ശാന്തമാണ് ഈ ബീച്ച് ... വളരെ നീറ്റ ആന്‍ഡ് ക്ലീന്‍, വളരെ ചെറിയ തിരമാലകള്‍ ആയതിനാല്‍ കുട്ടികള്‍ക്ക് പോലും കടലിലേക്ക് ഇറങ്ങി ചെന്നു കളിക്കാം .... വാട്ടര്‍സ്‌പോര്‍ട് ആക്റ്റിവിറ്റി എല്ലാം വളരെ സേഫ് ആയി ചെയ്യാവുന്ന ഇന്ത്യയിലെ ഒരേ ഒരു സ്ഥലമാണ് ഗോവ ... ഈ ബീച്ച് അല്പം കൂടെ സേഫ് എന്ന് പറയാന്‍ കാരണം അത്ര ശാന്തമാണിവിടെ കടല്‍ ..എത്ര നേരം വേണമെങ്കിലും തീരത് സമയം ചിലവഴിക്കാന്‍ തോന്നും വിധം ശാന്തം ... ഡോള്‍ഫിന്‍ സ്‌പോട്ടിങ് , പാരാസെയ്‌ലിംഗ് , ജെറ്റ്‌സ്കി എല്ലാം ഇവിടെ തന്നെ ചെയ്യാന്‍ തീരുമാനിച്ചു ... ഹോട്ടലില്‍ നിന്ന് കിട്ടിയ റഫറന്‍സ് വച്ച് തന്നെ അവിടെ അതിനു ആധികാരികപെട്ടവരെ കോണ്‍ടാക്ട് ചെയ്തു ... മുകളില്‍ പറഞ്ഞ ആക്റ്റിവിറ്റി എല്ലാം ഉള്‍പ്പെട്ട പാക്കേജ് , ഏകദേശം ഒന്നരമണിക്കൂറിന്റെ , എടുത്തു ... ആദ്യം പോയത് ഡോള്‍ഫിന്‍ സ്‌പോട്ടിങ് ...പോകുന്ന വഴി ആദ്യം കണ്ടത് അഗ്‌വാദ ജയില്‍ ആണ് ...ഗോവയിലെ ഏറ്റവും വലിയ ജയില്‍ ആയിരുന്നു കുറച്ചു നാള്‍ മുന്നേ വരെ ....2015 ആണ് ഇതിലുള്ള ജയില്പുള്ളികളെ കോല്‍വാലേ ഉള്ള പുതിയ ജയിലിലേക്ക് മാറ്റിയത് ...ഇത് ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് കേട്ടത് ..കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ കണ്ടത് ഒരു ബംഗ്ലാവ് ആണ് , ബോളിവുഡ് ചിത്രം ഹസീന മാന്‍ ജായേഗി ഷൂട്ട് ചെയ്തത് ഇവിടെയാണത്രെ ..യാത്ര വീണ്ടും തുടര്‍ന്നു , ഡോള്‍ഫിനെ കാണുവാനായി ... രണ്ടുമൂന്നെണ്ണം ചാടുന്നത് കാണാനും സാധിച്ചു ...

അരമണിക്കൂറോളം ഉള്ള കടല്‍ യാത്ര കഴിഞ്ഞു പാരാസൈലിങ്ങിന് ഉള്ള സമയമായി ... ഞങ്ങള്‍ പോയ ബോട്ടില്‍ നിന്നും മറ്റൊരു ബോട്ടിലേക്കു മാറാന്‍ സമയമായി ... തലേദിവസം മുതല്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇത് ചെയുന്നത് കലാങ്കുടെയില്‍ കണ്ടിരുന്നത് കാരണം അതുവരെ ഇതിനെക്കുറിച്ചു നേരിയ ഭയമുണ്ടാരുന്ന സഞ്ജുവും ആദിയും ഓക്കെ ആയിരുന്നു ... ബോട്ടില്‍ കയറി ക്യാപ്റ്റന്‍ നിര്‍ദേശങ്ങള്‍ തന്നുകൊണ്ട്ഇരിക്കെ ആദി കൂടെ വരണം എന്ന് നിര്‍ബന്ധം പിടിച്ചു ... അതുവരെ ഉണ്ടായിരുന്ന ആത്മവിശ്വാസം ഒന്ന് ചെറുതായി പാളി .... എങ്കിലും അവളുടെ ഭയമില്ലായ്മയും ആത്മവിശ്വാസവും ഇന്‍സ്ട്രക്ടറുടെ ഉറപ്പും കൂടിയായപ്പോള്‍ പോകാന്‍ തീരുമാനിച്ചു ..... മുന്നില്‍ മോള്‍ .. പുറകില്‍ ഞാന്‍ .... ബോട്ടില്‍ സഞ്ജു ..... ബോട്ട് നീങ്ങി , ഞങ്ങള്‍ മുകളിലേക്കും... ഉയരത്തില്‍ എത്തുംതോറും നിശ്ശബ്ദത കൂടി വന്നു ... ചുറ്റിനും മോളുടേം എന്റേം ശബ്ദം മാത്രം ... ഗോവ മുഴുവന്‍ കാണുന്ന വിധം ഉയരത്തില്‍ ... ഒരല്പം പോലും ഭയമില്ലാതെ ഞങ്ങള്‍ ...മുകളില്‍ ആകാശം താഴെ പരന്നു കിടക്കുന്ന അറേബ്യന്‍ കടല്‍ ... പറഞ്ഞറിയിക്കാന്‍ ആവാത്ത സമ്മിശ്ര വികാരം .....അങ്ങനെ പറന്നു നടക്കാന്‍ ആയിരുന്നെങ്കില്‍ .... താഴെ ബോട്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല .... പാരച്ചൂടിലൂടെ അങ്ങനെ പറന്നു നടക്കുന്ന പോലെ .... താഴെ ഇരുന്നു സഞ്ജു ഞങ്ങള്‍ക്ക് കടലില്‍ ഒരു ഡിപ് (കാലു മുതല്‍ മുഴുവന്‍ കടലില്‍ മുക്കാന്‍ ) നല്കാന്‍ പറഞ്ഞു ... മുട്ടോളം കടലില്‍, അത്ര ഉയരത്തില്‍ നിന്ന് താഴെ വന്നു മുങ്ങുന്ന ഫീല്‍ ... പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തിരികെ ബോട്ടില്‍ എത്തിയപ്പോള്‍ മോളെ കെട്ടിപിടിച്ചു കുറച്ചു നേരം അങ്ങനെ ഇരുന്നു ..... ഒരല്പം പോലും ഭയമില്ലാതെ അവള്‍ മുകളില്‍ ഇരുന്നത് എനിക്കപോഴും വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല ... തിരികെ ബീച്ചില്‍ പോയി അവള്‍ക്കു കളിക്കണം എന്ന് പറഞ്ഞപ്പോള്‍ ബോട്ട് യാത്ര മതിയാക്കി തിരിച്ചു.... ഇനി അടുത്ത ജെറ്റ്‌സ്കി .... മോട്ടോര്‍സൈക്കിളും ബോടിന്റേം മിശ്രിതം.... അത് ഒരു റൌണ്ട് കഴിഞ്ഞെത്തിയപ്പോഴേക്കും ഞാനും ബീച്ചില്‍ കളിച്ചോണ്ടിരുന്ന അച്ഛനും മകളും നല്ല പോലെ ക്ഷീണിച്ചു ... തിരികെ റൂമില്‍ പോയി ഫ്രഷ് ആയി ലഞ്ച് കഴിക്കാന്‍ പോകാന്‍ തീരുമാനിച്ചു ....

ഫിഷെര്‍മാന്‍സ് വാര്‍ഫ്  രുചിയേറിയ ഗോവന്‍ ഫുഡും ടേബിള്‍ അരികെ വന്നു നമ്മുടെ പ്രിയമേറിയ പാട്ടുകള്‍ പാടിയും അവിടെ ചിലവഴിക്കുന്ന അത്രേം സമയം ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറ്റും ... ലഞ്ച് കഴിഞ്ഞു ഞങ്ങള്‍ പനാജി മാര്‍ക്കറ്റിലേക്ക് തിരിച്ചു ...ഞായറാഴ്ച ആയതിനാല്‍ അധികം ഒന്നും കാണാന്‍ സാധിച്ചില്ല ... ചെറിയ ഷോപ്പിംഗ് കഴിഞ്ഞു തിരികെ റൂമില്‍ എത്തി .... അച്ഛനും മോളും വീണ്ടും സ്വിമ്മിങ് പൂളില്‍ .... ഞാന്‍ ഒരു ചെറിയ മയക്കം കഴിഞ്ഞു വൈകിട്ട് ബാഗ ബീച്ച് പോകാന്‍ തീരുമാനിച്ചു ... ഡിന്നര്‍ ബാഗ ബീച്ചിലെ ബ്രിട്ടോസ് ഷാക്കില്‍....ഫെന്നിയും ഫിഷ് ഫ്രയും ബിരിയാണിയും ചിക്കന്‍ സകുറ്റിയും ഒക്കെ ആയി എത്ര നേരം അവിടെ ഇരുന്നു എന്നറീല്ല ...ചുറ്റിനും ലൈവ് മ്യൂസിക്കും തിക്കും തിരക്കും നിറഞ്ഞ മറ്റു ഷാക്കുകള്‍ .. സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പര്യായമായി തോന്നി ഗോവ....

നൈറ്റ് ലൈഫ്  അത് ഗോവയില്‍ അനുഭവിച്ചറിയണം .... അന്നത്തെ കറക്കം മുഴുവന്‍ സ്കൂട്ടറില്‍ .... വെറുതെ രാത്രി ഒരു കറക്കം.... പിറ്റേ ദിവസം സ്ക്യൂബയും ഗ്രാന്‍ഡ് ഐലന്‍ഡും ആരുന്നു ലിസ്റ്റില്‍ ....

(തുടരും )



ഗോവ; സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പര്യായം (ഗോവന്‍ ഡയറീസ് 3:അര്‍ച്ചന നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക