Image

കേരള അസോസിയേഷന്‍ ഓഫ് ലോസ് ഏഞ്ചലസ് (കല): ജോണ്‍ മാത്യു പ്രസിഡന്റ്; രമേഷ് പി. മേനോന്‍ സെക്രട്ടറി

Published on 28 January, 2020
കേരള അസോസിയേഷന്‍ ഓഫ് ലോസ് ഏഞ്ചലസ് (കല): ജോണ്‍ മാത്യു പ്രസിഡന്റ്; രമേഷ് പി. മേനോന്‍ സെക്രട്ടറി
ലോസ് ഏഞ്ചലസ്: കേരള അസോസിയേഷന്‍ ഓഫ് ലോസ് ഏഞ്ചലസ് (കല)ജനറല്‍ ബോഡി ജനുവരി 25 ശനിയാഴ്ച നോര്‍വാക്കിലെ സനാതന്‍ ധര്‍മ്മ ക്ഷേത്ര ഹാളില്‍ യോഗം ചേര്‍ന്ന് 20-21 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പ്രസിഡന്റ് സോദരന്‍ വര്‍ഗീസ് സ്വാഗതം പറഞ്ഞു. 2018-19 കാലഘട്ടത്തിലെ ഭരണസമിതിക്കു നല്കിയ പിന്തുണക്ക്കല അംഗങ്ങള്‍ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും അദ്ധേഹംനന്ദി പറഞ്ഞു. ഇന്ത്യയിലേക്ക് പോയ സെക്രട്ടറി ജോസഫ് പി. ജോസഫിന്റെ അഭാവത്തില്‍ ജോയിന്റ് സെക്രട്ടറി ജിമ്മി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ സണ്ണി നടുവിലേകുറ്റ്ഓഡിറ്റ് ചെയ്ത കണക്ക് അവതരിപ്പിച്ചു. ആനന്ദ് കുഴിമറ്റത്തില്‍ ആണ് ഓഡിറ്റര്‍.

കല മുന്‍ പ്രസിഡന്റ് സേവിയര്‍ പടയാട്ടി ഇലക്ഷനു നേത്രുത്വം നല്കി

ജോണ്‍ മാത്യുവിനെ പ്രസിഡന്റായും രമേഷ് പി. മേനോനെ സെക്രട്ടറിയായും യോഗം തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: സുകുമാരന്‍ നായര്‍ - വൈസ് പ്രസിഡന്റ്;രഷ്മി നായര്‍ - ജോയിന്റ് സെക്രട്ടറി;സണ്ണി നടുവിലേകുറ്റ് - ട്രഷറര്‍; ജോണ്‍സണ്‍ ചീക്കംപാറയില്‍ - ജോയിന്റ് ട്രഷറര്‍.
ഓഡിറ്റര്‍: ദീപു ജോണ്‍

കമ്മിറ്റി അംഗങ്ങള്‍: ആനന്ദ് നായര്‍, ഫാത്തിം ഷുകൂര്‍, ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി, ജിമ്മി ജോസഫ്, ജോസഫ് പി. ജോസഫ്, നീല്‍ വിന്‍സെന്റ്, നിവേദിത മീതന്‍, റോഷന്‍ പുത്തന്‍പുരയില്‍, സോദരന്‍ വര്‍ഗീസ്, ടോമി തോമസ്

സ്ഥാനമൊഴിയുന്ന് പ്രസിഡന്റ് സോദരന്‍ വര്‍ഗീസ്, സെക്രട്ടറി ജോസഫ് പി. ജോസഫ്, ട്രഷറര്‍ സണ്ണി നടുവിലെകുറ്റ്, മറ്റു ഭാരവാഹികള്‍ എന്നിവര്‍ക്ക് പുതിയ പ്രസിഡന്റ് ജോണ്‍ മാത്യുവും സെക്രട്ടറി രമേഷ് പി. മേനോനും നന്ദി പ്രകാശിപ്പിച്ചു
കേരള അസോസിയേഷന്‍ ഓഫ് ലോസ് ഏഞ്ചലസ് (കല): ജോണ്‍ മാത്യു പ്രസിഡന്റ്; രമേഷ് പി. മേനോന്‍ സെക്രട്ടറി
കേരള അസോസിയേഷന്‍ ഓഫ് ലോസ് ഏഞ്ചലസ് (കല): ജോണ്‍ മാത്യു പ്രസിഡന്റ്; രമേഷ് പി. മേനോന്‍ സെക്രട്ടറി
President John Mathew (center), Treasurer Sunny Naduvilekoot (left) and Secretary Ramesh P. Menon (right).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക