Image

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ ഇനി;കേശുവിന്റെ മകന്‍

Published on 31 January, 2020
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ ഇനി;കേശുവിന്റെ മകന്‍
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ കുട്ടി താരമാണ് നസ്ലില്‍. ചിത്രത്തില്‍ നായകന്‍ ജെയ്സന്റെ കൂട്ടുകാരനായിട്ടായിരുന്നു നസ്ലിന്‍ എത്തിയിരുന്നത്. നായകനൊപ്പം കൗണ്ടറുകളുമായി നസ്ലിനും ശ്രദ്ധേയനായിരുന്നു. നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനാവുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ നസ്ലിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

ചിത്രത്തിലെ നസ്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. നസ്ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയുമാണ് ദിലീപിന്റെ മക്കളായി ചിത്രത്തില്‍ വരുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ചിത്രത്തിലെ ദിലീപ് വൃദ്ധനായെത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ഇതിനൊപ്പം ചിത്രത്തിനായി ദിലീപ് മൊട്ടയടിച്ചതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ദിലീപിന്റെ നായികയായി ഉര്‍വശി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധിപേരാണ് ചിത്രത്തിലുള്ളത്. ദിലീപും നാദിര്‍ഷായും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സജീവ് പാഴൂരാണ്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക