Image

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും "വരനെ ആവശ്യമുണ്ട്" ; വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

Published on 03 February, 2020
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും "വരനെ ആവശ്യമുണ്ട്" ; വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

വിവാഹാലോചനയും പ്രണയവും എല്ലാം ഒത്തു ചേര്‍ന്ന അനൂപ് സത്യന്റെ "വരനെ ആവശ്യമുണ്ട്" ട്രെയിലർ തരംഗമാവുന്നു . ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി മത്സരിച്ച് അഭിനയിച്ച ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് തികച്ചും ഒരു ഫാമിലി എന്റര്‍ടെയ്‌ന്റെന്ന് ട്രെയിലറിൽ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിപ്പിലാണ്.

ചെന്നൈയില്‍ താമസിക്കുന്നൊരു അമ്മയുടെയും മകളുടെയും കഥയാണ് പ്രധാനമായും വരനെ ആവശ്യമുണ്ട് പറയുന്നത് . നിക്കിയെന്ന് വിളിക്കുന്ന നിഖിതയായി കല്യാണിയും നീനയായി ശോഭനയും വേഷമിടുന്നു. ഇവരുടെ ജീവിതത്തിലേയ്ക്ക് വരുന്ന രണ്ടുകഥാപാത്രങ്ങളായാണ് ദുല്‍ഖറും സുരേഷ് ഗോപിയും.

 ഗാനങ്ങള്‍ക്ക് സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫാണ് ഈണം നല്‍കുന്നത്. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

 അനൂപ് തന്നെ തിരക്കഥയെഴുതുന്ന ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണിത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക