Image

ധൈര്യമുണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരുമിച്ച്‌ തുടക്കം കുറിക്കാമായിരുന്നു !!! പ്രിയസുഹൃത്തിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

Published on 04 February, 2020
ധൈര്യമുണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരുമിച്ച്‌ തുടക്കം കുറിക്കാമായിരുന്നു !!! പ്രിയസുഹൃത്തിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൈ കാര്യം ചെയ്ത് യുവ താര നിരയില്‍ ശ്രദ്ദേയനായി മാറിയ നടനാണ് ആസിഫ് അലി. കഥാപാത്രങ്ങള്‍ ഏതുമാകട്ടെ അത് നായകന്‍ ആണെങ്കിലും വില്ലന്‍ ആണെങ്കിലും ആസിഫിന്റെ കയ്യില്‍ ഭദ്രമായിരിക്കും. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കെട്ടിയോള്‍ ആണ് എന്റെ മാലാഖയിലെ സ്ലീവാച്ചന്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. കഥാപാത്രത്തെ എത്രത്തോളം പറ്റുമോ അത്രത്തോളം തന്നെ നന്നാക്കി ആണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.


ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ആസിഫിന്റെ 34 പിറന്നാള്‍ ആണ് ആരാധകര്‍ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പര്‍സ്റ്റാറുകളും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഏറെ ശ്രദ്ധേയമായത് ദുല്‍ഖറിന്റെതാണ്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്,


ആസിഫ് സിനിമയില്‍ വന്നു കഴിഞ്ഞ ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ സജീവമായി തുടങ്ങിയത്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തില്‍ സണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെ ചെയ്തുകൊണ്ടാണ് ആസിഫ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളില്‍ താരത്തിനു ഭാഗമാകാന്‍ സാധിച്ചിരുന്നു. ദുല്‍ഖറിന്റെ ഹൃദയത്തില്‍ തൊട്ട വാക്കുകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക