Image

വിവാഹശേഷം ഭര്‍ത്താവിനൊപ്പമെത്തിയ നടി ഭാമ! കല്യാണ ദിവസം പുടവ നല്‍കിയവര്‍ക്കും നന്ദി പറഞ്ഞ് താരം

Published on 04 February, 2020
വിവാഹശേഷം ഭര്‍ത്താവിനൊപ്പമെത്തിയ നടി ഭാമ! കല്യാണ ദിവസം പുടവ നല്‍കിയവര്‍ക്കും നന്ദി പറഞ്ഞ് താരം

സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് നടി ഭാമ കുടുംബ ജീവിതത്തിലേക്ക് പോയിരിക്കുകയാണ്. ജനുവരി മുപ്പതിന് കോട്ടയത്ത് വെച്ചായിരുന്നു ഭാമയുടെ വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖരെല്ലാം ഭാമയുടെ വിവാഹത്തിന് എത്തിയിരുന്നു. വിവാഹശേഷം കൊച്ചിയിലായിരുന്നു റിസപ്ഷന്‍. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോസും ഇപ്പോഴും സോഷ്യല്‍ മീഡിയ നിറഞ്ഞോടുകയാണ്.


ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. വിവാഹത്തിന് മുന്‍പ് ഭാവി വരനെ കുറിച്ചുള്ള വിവരങ്ങള്‍ പല അഭിമുഖങ്ങളില്‍ നിന്നായി ഭാമ തന്നെയാണ് ആരാധകരോട് പറഞ്ഞത്. എന്നാല്‍ വിവാഹശേഷമുള്ള വിശേഷങ്ങളാണ് നടിയിപ്പോള്‍ പങ്കുവെച്ച്‌ കൊണ്ടിരിക്കുന്നത്. ആദ്യം വിവാഹത്തിനെത്തിയ താരരാജാക്കന്മാരോടും മറ്റുമാണ് നന്ദി പറഞ്ഞത്.


എന്നാലിപ്പോള്‍ വിവാഹദിനത്തില്‍ പരമ്ബരാഗതമായ കസവ് പുടവ ഒരുക്കിയ ബാലരാമപുരത്തുള്ള മംഗല്യക്കസവിന് നന്ദി പറഞ്ഞിരിക്കുകയാണ് നടി. ഫേസ്ബുക്കിലൂടെ ഭര്‍ത്താവായ അരുണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സെറ്റ് മുണ്ട് ഉടുത്ത് നില്‍ക്കുന്ന ഭാമയ്‌ക്കൊപ്പം കേരള സ്റ്റൈലിലുള്ള മുണ്ടും കുര്‍ത്തയുമായിരുന്നു അരുണിന്റെ വേഷം. ചിത്രത്തിന് താഴെ നിരവധി ആളുകളാണ് ആശംസകള്‍ അറിയിച്ച്‌ കൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക