Image

കൊറോണ: മരണം 1600 -ലേറെ, 68,500 പേര്‍ക്ക് സ്ഥിരീകരിച്ചു

Published on 15 February, 2020
കൊറോണ: മരണം 1600 -ലേറെ, 68,500 പേര്‍ക്ക് സ്ഥിരീകരിച്ചു
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 കടന്നു. 1699 പേര്‍ രോഗം ബാധിച്ച് ചൈനയില്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 68,500 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 142 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈന സ്വീകരിച്ച നടപടികളില്‍ ലോകാരോഗ്യസംഘടന തൃപ്തി രേഖപ്പെടുത്തുമ്പോഴാണ് മരണസംഖ്യ ഉയരുന്നത്. അതേസമയം, കൊറോണ വൈറസ് ബാധിച്ച് യുറോപ്പില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 80 കാരനായ ചൈനീസ് വിനോദയാത്രക്കാരിയാണ് ഫ്രാന്‍സില്‍ മരിച്ചത്.

ജനുവരി 16നാണ് അവര്‍ ഫ്രാന്‍സിലെത്തിയത്. ജനുവരി 25 മുതല്‍ ആശുപത്രിയില്‍ ക്വറന്‍ൈറന്‍ ചെയ്യുകയായിരുന്നു. ഇതിന് മുമ്പ് ചൈനക്ക് പുറത്ത് മൂന്ന് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹോങ്കോങ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലായിരുന്നു അത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക