Image

വെടിയുണ്ട കാണാതായതില്‍ അസ്വാഭാവികത ഇല്ല; കോടിയേരി ബാലകൃഷ്ണന്‍

Published on 16 February, 2020
വെടിയുണ്ട കാണാതായതില്‍ അസ്വാഭാവികത ഇല്ല; കോടിയേരി ബാലകൃഷ്ണന്‍

പൊലീസിന്റെ വെടിയുണ്ട കാണാതായതില്‍ അസ്വാഭാവികത ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും വെടിയുണ്ട കാണാതായിട്ടുണ്ടാകാം എന്ന് അദ്ദേഹം പറഞ്ഞു. രേഖപ്പെടുത്തുന്നതില്‍ വീഴ്ചവന്നതാകാം പ്രശ്നം. സര്‍ക്കാരിന് വിശ്വാസമുള്ളിടത്തോളം ഡിജിപി തുടരുമെന്നും അന്വേഷണം നേരിടുന്ന മുന്‍മന്ത്രിമാരെ രക്ഷിക്കാന്‍ യുഡിഎഫ് പുകമറ സൃഷ്ടിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

'സിഎജി റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ മറുപടി നല്‍കും. നിയമസഭയില്‍ വയ്ക്കുംമുന്‍പ് റിപ്പോര്‍ട്ട് ചോര്‍ന്നത് സിഎജി അന്വേഷിക്കണം. അക്കൗണ്ടന്റ് ജനറല്‍ ഡിജിപിയുടെ പേരെടുത്ത് പറഞ്ഞത് അസാധാരണ നടപടിയാണ്. സിഎജിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെങ്കില്‍ അത് ഗൗരവതരമായ വീഴ്ചയാണ്.' - കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക