Image

ഡല്‍ഹിയിലെ ഭാഷയുമായി ബിഹാറിലേക്ക് വരേണ്ട; ബിജെപിയോട് സഖ്യകക്ഷിയായ എല്‍ജെപി

Published on 16 February, 2020
ഡല്‍ഹിയിലെ ഭാഷയുമായി ബിഹാറിലേക്ക് വരേണ്ട; ബിജെപിയോട് സഖ്യകക്ഷിയായ എല്‍ജെപി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ച വിദ്വേഷ പ്രസംഗങ്ങളെ തള്ളി സഖ്യ കക്ഷിയായ എല്‍ജെപി രംഗത്ത്. ബിജെപി നേതാക്കള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബിഹാര്‍ തെരഞ്ഞെടുപ്പിനേയും നേരിടാമെന്ന് കരുതേണ്ടെന്നാണ് എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷകള്‍ നിയന്ത്രിക്കണമെന്ന് പാസ്വാന്‍ ആവശ്യപ്പെട്ടു. 'ബിഹാര്‍ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പ്രദേശിക വികസന വിഷയങ്ങളാണ് പ്രചാരണ ആയുധമാക്കേണ്ടത്. ഭാഷകള്‍ നിര്‍ബന്ധമായും നിയന്ത്രിക്കപ്പെടണം' പാസ്വാന്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെയായിരുന്നു പാസ്വാന്റെ പ്രതികരണം.

പ്രതിഷേധക്കാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തതടക്കമുള്ള വിവാദ പരാമര്‍ശങ്ങള്‍ തിരിച്ചടി ആയെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എട്ടു സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക