Image

രമ്യ ഹരിദാസിന്​ കാറായി; പിരിവിട്ടല്ല, വായ്​പയെടുത്ത്​

Published on 16 February, 2020
രമ്യ ഹരിദാസിന്​ കാറായി; പിരിവിട്ടല്ല, വായ്​പയെടുത്ത്​

പാലക്കാട്​: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്​ പുതിയ കാറായി. ലോണെടുത്താണ്​ 21 ലക്ഷം രൂപയുടെ ഇന്നോവ ക്രിസ്​റ്റ സ്വന്തമാക്കിയത്​. നേരത്തേ യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ പണപ്പിരിവിലൂടെ രമ്യ ഹരിദാസിന്​ കാര്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചത്​ വിവാദമായിരുന്നു.

മണ്ഡലാടിസ്ഥാനത്തില്‍ രണ്ട്​ ലക്ഷം രൂപ വീതം പിരിച്ച്‌​ കാര്‍ വാങ്ങാനായിരുന്നു തീരുമാനം. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയോടെയാണ് അന്ന്​ പിരിവിട്ട് കാര്‍ വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചത്. പിന്നീട്​ പിരിച്ച തുക തിരിച്ചു നല്‍കി വിവാദം അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ ബാങ്ക്​ വായ്​പയെടുത്താണ്​ കാര്‍ സ്വന്തമാക്കിയത്​. മുന്‍ എം.പി വി.എസ്​. വിജയരാഘവന്‍ കാറി​​െന്‍റ താക്കോല്‍ കൈമാറി. വാഹനത്തിന്​ മാസം 43,000 രൂപ തിരിച്ചടവുണ്ട്​. യൂത്ത്​ കോണ്‍ഗ്രസ്​ നേതാവി​​െന്‍റ കാറായിരുന്നു ഇത്രകാലം രമ്യ ഉപയോഗിച്ചിരുന്നത്​.

കാര്‍ ആലത്തൂര്‍ മണ്ഡലത്തിന്​ വേണ്ടി വാങ്ങിയതാണ്​. ജനപ്രതിനിധിയായിരിക്കുന്നിടത്തോളം കാലം ഈ കാര്‍ ഉപ​േയാഗിക്കും. ജനപ്രതിനിധി അല്ലാതായാലും കാര്‍ മണ്ഡലത്തില്‍ തന്നെ ഉണ്ടാവുമെന്നും രമ്യ ഹരിദാസ്​ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക