Image

ജപ്പാന്‍ തീരത്തുള്ള കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ചു

Published on 16 February, 2020
ജപ്പാന്‍ തീരത്തുള്ള കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ചു


ടോക്യോ: ജപ്പാന്‍ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.  

കൊറോണ ഭീതിയില്‍ ഈ മാസം തുടക്കത്തില്‍ ജപ്പാന്‍ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ ആകെ 3711 യാത്രക്കാരാണുള്ളത്. ഇതില്‍ 138 പേരാണ് ഇന്ത്യക്കാര്‍. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം 355 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ ജാപ്പനീസ് ആരോഗ്യവകുപ്പ് നടത്തിവരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക