Image

ജെസ്സി റിന്‍സി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം Published on 16 February, 2020
ജെസ്സി റിന്‍സി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സെക്രട്ടറി
ചിക്കാഗോ: ചിക്കാഗോയില്‍ നിന്നുള്ള ജെസ്സി റിന്‍സിയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ സെക്രട്ടറിയായി നിയമിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സാം പിത്രോഡ, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നിയമന ഉത്തരവ്‌കൈമാറി.

സാമ്പത്തിക ശാസ്ത്രത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള ജെസ്സി കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകയായിരുന്നു. മാര്‍ത്തോമാ കോളേജ് കേരള വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് , കൂട്ടനാട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ബോര്‍ഡ് മെമ്പര്‍ ,ചിക്കാഗോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ,ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ മിഡ് വെസ്റ്റ് റീജിയന്‍ ട്രെഷറര്‍, ഫൊക്കാന ചിക്കാഗോ റീജിയന്‍ സെക്രട്ടറി ,ചിക്കാഗോ മലയാളി അസോസിഷന്‍ വനിതഫോറം സംഘാടക എന്നീനിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റെസ്പിറേറ്ററിതെറാപ്പിസ്റ്റായ ജെസിയും ഭര്‍ത്താവ് റിന്‍സിയും മുന്ന് മക്കളോടൊപ്പം ചിക്കാഗോയില്‍ താമസിക്കുന്നു.


Join WhatsApp News
Joseph 2020-02-17 08:45:12
ശ്രീ സാം പിട്രോഡ യെപ്പറ്റി രണ്ടു വർഷം മുമ്പ് ഇമലയാളിയിൽ എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിട്രോഡ, ഡിജിറ്റല്‍ ഇന്ത്യയുടെ പിതാവായി അറിയപ്പെടുന്നു. ടെലിക്കോം കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാനായിരുന്നു. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ വിവര സാങ്കേതിക ശാസ്ത്രത്തിന്റെ സര്‍വ്വ ചുമതലകളും വഹിച്ചുകൊണ്ട് പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേശകനാവുകയും ചെയ്തു. ഇന്ത്യ മുഴുവനും ഇന്ത്യയിലെ ഗ്രാമങ്ങളും ഡിജിറ്റല്‍ ടെലി കമ്മ്യൂണിക്കേഷന്‍ വളര്‍ത്താനുള്ള ഉദ്യമങ്ങള്‍ ആരംഭിച്ചതും അദ്ദേഹമാണ്. ഇദ്ദേഹം അമേരിക്കൻ പ്രവാസികൾക്ക് അഭിമാനമായ ഒരു ശാസ്ത്രജ്ഞനാണ്. https://www.pravasi.com/varthaFull.php?newsId=148397
Francis Thadathil 2020-02-18 00:09:14
Dear Joseph sir, Somehow I missed that article on that time it was published. Thank you for sharing the link. I read it fully at a stretch. Thanks to emalayalee for archiving it otherwise I would have missed out now. I knew Sam pitrodo as a telecom man but never knew the versatility of his knowledge and his huge contribution in the IT world especially in Telecommunications. Thank you once again for sharing the link
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക