Image

നടിയെ ആക്രമിച്ച കേസ്‌; സാക്ഷി വിസ്‌താരത്തിന്‌ ഹാജരാവാതിരുന്ന കുഞ്ചാക്കോ ബോബന്‌ അറസ്റ്റ്‌ വാറണ്ട്‌

Published on 29 February, 2020
നടിയെ ആക്രമിച്ച കേസ്‌; സാക്ഷി വിസ്‌താരത്തിന്‌ ഹാജരാവാതിരുന്ന കുഞ്ചാക്കോ ബോബന്‌ അറസ്റ്റ്‌ വാറണ്ട്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. ഇന്നലെ വിസ്‌താരത്തിന്‌ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ്‌ പ്രത്യേക കോടതിയുടെ നടപടി.

അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ ഹണി എം.വര്‍ഗീസ്‌ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചത്‌. 

ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ അവരെ ഒഴിവാക്കി.

നടിയെ ഒഴിവാക്കണമെന്ന്‌ ദിലീപ്‌ തന്നോട്‌ ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു.

ഗീതു മോഹന്‍ദാസ്‌, സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയാണ്‌ ഇന്നലെ വിസ്‌തരിക്കേണ്ടിയിരുന്നത്‌. കേസില്‍ യാഥാക്രമം 14, 15, 16 സാക്ഷികളാണ്‌ ഇവര്‍. 

ഗീതു മോഹന്‍ദാസിന്റെ വിസ്‌താരം വൈകിട്ട്‌ നാലേകാല്‍ വരെ നീണ്ടു. പ്രോസിക്യൂഷന്‍ ഒന്നര മണിക്കൂറാണ്‌ ഗീതുവിനെ വിസ്‌തരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക