Image

ലൈഫ്‌ മിഷന്‍ പദ്ധതി ; മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വീടിന്‍റെ താക്കോല്‍ കൈമാറി

Published on 29 February, 2020
ലൈഫ്‌ മിഷന്‍ പദ്ധതി ; മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ വീടിന്‍റെ താക്കോല്‍ കൈമാറി


തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ലൈഫ്‌ മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ രണ്ട്‌ ലക്ഷം വീടുകളിലൊന്നിന്‍റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി കൈമാറി.

തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും കുടുംബത്തിനുമാണ്‌ വീട്‌ കൈമാറിയത്‌. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്‌ വൈകീട്ട്‌ പുത്തരിക്കണ്ടം മൈതാനത്ത്‌ വെച്ച്‌ മുഖ്യമന്ത്രി നിര്‍വഹിക്കും .

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്‌തീന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ മുഖ്യമന്ത്രി ചന്ദ്രന്‌ വീടിന്‍റെ താക്കോല്‍ കൈമാറിയത്‌ . കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക്‌ ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ്‌ പദ്ധതിയുടെ രണ്ടാം ഘട്ടമാണ്‌ പൂര്‍ത്തീകരിച്ചത്‌ . എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 2,14,000 വീടുകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക