Image

ഒരാഴ്ചക്കിടെ കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍മൂന്ന് മരണം; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്

Published on 29 February, 2020
ഒരാഴ്ചക്കിടെ കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍മൂന്ന് മരണം; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്

കോട്ടയം: ഒരാഴ്ചക്കിടെ കോട്ടയം മാനസികാരോഗ്യ കേന്ദ്രത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത് . കോട്ടയം ചങ്ങനാശേരിയിലെ പുതുജീവന്‍ എന്ന ചികിത്സ കേന്ദ്രത്തിലാണ് സംഭവം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.


ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു മൂന്നാമത്തെ മരണം. അതേസമയം, സാംക്രമിക രോഗം ബാധിച്ചല്ല മൂന്ന് പേരും മരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


വിശദമായ പരിശോധനവേണമെന്നും മരിച്ചവരുടെ സാമ്ബിളുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. കൊവിഡ് 19, എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ചല്ല മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക