Image

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

Published on 29 February, 2020
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു . പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത്. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശത്ത് വള്ളങ്ങള്‍ കുറുകെയിട്ടാണ് പ്രതിഷേധം .


പോര്‍ട്ടിലേക്കുള്ള റോഡും ഇവര്‍ തടഞ്ഞിട്ടുണ്ട് . ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം നടക്കുന്ന സമയത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്ക് അധിക ദൂരം സഞ്ചരിക്കേണ്ടതുണ്ട് . ഇതിന് പരിഹാരമായി ബോട്ടുകള്‍ക്ക് മണ്ണെണ്ണ അധികം നല്‍കാമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. ഇത് കിട്ടുന്നില്ലെന്നാണ് പ്രധാന പരാതി. 2353 ബോട്ടുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യമായി മണ്ണെണ്ണ നല്‍കുമെന്നായിരുന്ന വാഗ്ദാനം . ഇതിനായി 23 കോടി രൂപയും നീക്കി വച്ചിരുന്നു എന്നാല്‍ 9 മാസമായി മണ്ണെണ്ണ കിട്ടുന്നില്ലെന്ന് ഇവര്‍ പരാതി പറയുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക