Image

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കെ.വി. തോമസ് നിഷേധിച്ചു

Published on 19 May, 2012
 അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കെ.വി. തോമസ് നിഷേധിച്ചു
കൊച്ചി: ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം അട്ടിമറിക്കാന്‍ എറണാകുളത്ത് നിന്നുള്ള ഒരു കേന്ദ്രമന്ത്രി ശ്രമിക്കുന്നതായ ആരോപണം കേന്ദ്രമന്ത്രി കെ.വി. തോമസ് നിഷേധിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരമായ കൊലപാതകമാണ് നടന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാനുളള ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിന് പൂര്‍ണപിന്തുണയുണ്‌ടെന്നും കെ.വി. തോമസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക