Image

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി

Published on 19 May, 2012
കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം അനുസരിച്ച് കേസില്‍ വിചാരണ എത്രയും വേഗം ആരംഭിക്കുന്നതാണ് നല്ലതെന്നും ജഡ്ജി രാജന്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക