കൊടി സുനി സിപിഎം പ്രവര്‍ത്തകനെന്ന രേഖകള്‍ പുറത്തുവന്നു.
Published on 19 May, 2012
തിരുവനന്തപുരം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് നേതാവ് ടി.പി. ചന്ദ്രശേഖരന്
വധക്കേസില്‍ പൊലീസ് തെരയുന്ന കൊടി സുനി സി.പി.എം അംഗമായിരുന്നുവെന്ന്
അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവന്നു.
ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ സുനി
ജയില്‍ ഉപദേശക സമിതിക്ക് നല്കിയ അപേക്ഷയില്‍ താന്‍ സി.പി.എമ്മില്‍ അംഗത്വമുള്ള
പൊതുപ്രവര്‍ത്തകനാണെന്ന് ഇതില്‍ സുനി പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ
ഫലമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ അപൂര്‍വമായി ഉള്‍പ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ
കേസുകളില്‍ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ താന്‍
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ഗുണ്ടാ
ലിസ്റ്റില്‍ മന$പൂര്‍വം ഉള്‍പ്പെടുത്തിയെന്നും എന്നാല്‍ പൊലീസ് അന്ന് അറസ്റ്റ്
ചെയ്തില്ലെന്നും ജൂണ്‍ മൂന്നിന് മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും സുനി
അപേക്ഷയില്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുഖേനയാണ്
ഉപദേശക സമിതിക്ക് കൊടി സുനി അപേക്ഷ നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല