Image

കൊറോണയെ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് ആരൊക്കെ?

Published on 12 March, 2020
കൊറോണയെ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് ആരൊക്കെ?
കേരളത്തില്‍ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പടരുന്നതിനുള്ള ഒരു പ്രധാന കാരണം, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ നമുക്ക് ഇടയ്ക്കിടെ ഉണ്ടാകാറുള്ള സാധാരണ ഇന്‍ഫ്‌ലുവന്‍സയുമായി സാമ്യമുള്ളതാണ് എന്നതുതന്നെ. സാധാരണ മൂക്കൊലിപ്പിനെപ്പോലും ആളുകള്‍ ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍ പരിഭ്രാന്തിയല്ല, കരുതലാണ് കൊറോണയെ നേരിടാന്‍ വേണ്ടത്.

US Cetnres for Disease Cotnrol and Prevention (CDC) പറയുന്നത് കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ചികിത്സ തേടുമ്പോള്‍ ഏറ്റവുമധികം കരുതലെടുക്കേണ്ടത് രോഗബാധ സ്ഥിരീകരിച്ച ആളുടെ അടുത്ത കുടുംബാംഗങ്ങള്‍ തന്നെയാണെന്നാണ്. ഇന്‍ഫെക്ഷന്‍ ഏറ്റവും എളുപ്പം പകരാന്‍ സാധ്യതയുള്ളതും ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കുതന്നെയാണെന്ന് ഇഉഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയിലെ വുഹാനില്‍നിന്ന് അമേരിക്കയിലേക്കു മടങ്ങിയ പത്ത് രോഗികളുമായി ഏറ്റവും അടുത്ത് ഇടപെട്ട 445 ബന്ധുക്കളെ നിരീക്ഷിച്ച ശേഷമാണ് ഈ നിഗമനം. രോഗബാധ ഉള്ള ആളുമായി അടുത്ത് ഇടപെടുന്നവരിലാണ് വൈറസ് പകരുന്നത്.

സാധാരണ ജലദോഷപ്പനി പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങള്‍ പിടിപെടും.

Join WhatsApp News
വീട്ടുതടങ്കലില്‍ ചാക്കോച്ചായന്‍ 2020-03-13 17:27:50
ബാർബർ ഷോപ്പുകളുടെ മുന്നിൽ ചുവപ്പും വെളുപ്പും ഉള്ള നാടകൾ മേലോട്ട് പിരിഞ്ഞു പൊങ്ങുന്ന തൂൺ പോലെ ഉള്ള ലയിറ്റ് കണ്ടിട്ടില്ലേ; അതുപോലെ ആണ് കൊറോണ വന്നതോടേ കുറെ അച്ചായൻമാർ. ഫോമ ഫൊക്കാന എല്ലാം കൂട്ടിൽ കയറി. പള്ളികളും പൂട്ടി, സർഗ്ഗവേദിയും മാറ്റിവെച്ചു, എന്തിനു ഏറെ ഒന്ന് വീശി വിലസണം എന്ന് കരുതിയിരുന്ന ഇ മലയാളി അവാർഡും മാറ്റി. സാദാരണ ഞായർ വരുവാൻ അച്ചായൻ കാത്തിരിക്കും. പള്ളിയിൽ ചെന്നാൽ കാഫറ്റിരിയയിൽ ചാക്കോച്ചൻ അച്ചായൻ പൊടി പൂരം. എന്നും ഇടുന്ന കറുത്ത സൂട്ടിന്റെ പോക്കറ്റിൽ പൊടിക്കുപ്പി. ശാപ്പാട് വന്നാൽ ഉടൻ ഇറച്ചി വാരി തിന്നും. പിന്നെ കുർബാന കഴിഞ്ഞു കമ്മറ്റി. അവിടെയും 'എൻ്റെ ചാക്കോച്ചായ' എന്ന് അച്ചൻ പറയുന്നത് കേൾക്കാം. തിങ്കൾ- ശനി; ഇടക്കിടെ ചീട്ടുകളി, കൂടെ വെള്ളം അടി, കമ്മറ്റി അങ്ങനെ സമയം പോകും. കൊറോണ വന്നതോടെ എല്ലാവരും വീട്ടു തടങ്കലിൽ. എങ്ങോട്ടും പോകാൻ ഇല്ലാതെ ബാർബറുടെ ലയിറ്റ് പോലെ ചാക്കോച്ചായൻ ലിവിങ് റൂമിൽ നിന്ന് പിരിഞ്ഞു പൊങ്ങുന്നു. ഇവിടെ എന്തെങ്കിലും ഒക്കെ സംഭവിക്കും. പാത്രം പൊട്ടിച്ചു, ചരുവം എറിഞ്ഞു ചളുക്കി, ഹെനസ്സി തീർന്ന ദേഷ്യം കാരണം കാലി കുപ്പി എറിഞ്ഞു വിൺഡോ പൊട്ടിച്ചു. എന്നെ എങ്ങാനും തൊട്ടാൽ; ഹാ! അപ്പോൾ കാണിച്ചു തരാം ഇ റെയ്ച്ചൽ ആരാണെന്നു. കൊറോണ വന്നതിനു ഞാൻ എന്ത് വേണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക