Image

ഗോവിന്ദന്‍ കുട്ടി അന്നാ ചെയ്തത് ശരിയായില്ല! കൊറോണ ബോധവത്കരണവുമായി അജു വര്‍ഗീസ്

Published on 18 March, 2020
ഗോവിന്ദന്‍ കുട്ടി അന്നാ ചെയ്തത് ശരിയായില്ല! കൊറോണ ബോധവത്കരണവുമായി അജു വര്‍ഗീസ്


കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുകയാണ് മലയാള സിനിമാ ലോകം. നടനും നിര്‍മ്മാതാവുമായ അജുവര്‍ഗീസിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ട്രോള്‍ രൂപേണയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ അജു പങ്കുവയ്ക്കുന്നത്.

നേരിട്ടുള്ള സ്പര്‍ശനം ഒഴിവാക്കു എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ സിദ്ധിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ചിത്രത്തില്‍ കാണാം. വേറെ ലെവല്‍ ബോധവത്കരണമായിപ്പോയെന്നാണ് ആരാധകരുടെ കമന്റ്. 

മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയ നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിനിലും താരങ്ങള്‍ പങ്കാളികളായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക