കുവൈത്ത് സിറ്റി: കുവൈറ്റ് പൗരന്മാരുടെയും ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും വായ്പ ഗഡുക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കും ആറുമാസത്തേക്ക് ഇളവ് നല്‍കാനും പിന്നീട് പലിശയില്ലാതെ തിരിച്ചടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും കുവൈറ്റ് ബാങ്ക് അസോസിയേഷന് തീരുമാനിച്ചതായി അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം അമീര്‍ നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് കരുതുന്നു. ഇതോടെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അടുത്ത 6 മാസം തിരിച്ചടവില്‍ പലിശയില്ലാതെ കാലതാമസം വരുത്തുവാന്‍ കഴിയും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍