Image

മുബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് 19സ്ഥിരീകരിച്ചു

Published on 30 March, 2020
മുബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് 19സ്ഥിരീകരിച്ചു
മുംബൈ: മുബൈയിലെ  സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ക്ക്  കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇരുവരുടേയും മലയാളികളടക്കമുള്ള സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്രയില്‍ മലയാളി നഴ്‌സുമാരടക്കം ആകെ 12 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 215 ആയി. എറണാകുളം, കോട്ടയം സ്വദേശിനികളാണ് രോഗം സ്ഥിരീകരിച്ച നഴ്‌സുമാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക