Image

ലോക്ക് ഡൗണ്‍ നീട്ടുന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍

Published on 07 April, 2020
ലോക്ക് ഡൗണ്‍ നീട്ടുന്നത് കേന്ദ്രത്തിന്റെ  പരിഗണനയില്‍

ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ് ഏപ്രില്‍ 14 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടിയെക്കുമെന്ന് റിപ്പോര്‍ട്ട്. 


കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതും, ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തിലുമാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടാന്‍ ആലോചിക്കുന്നത്.


ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം തുടങ്ങിപത്ത് സംസ്ഥാനങ്ങളാണ് സര്‍ക്കാരിനെ സമീപിച്ചത്. 


 എന്നാല്‍ ലോക്ഡൗണ്‍ നീട്ടുന്നതിനോട് രാജസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കയും ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച്‌ അവശ്യമേഖലകള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കി ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.



ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായമാണ് ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നത്. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പിന്‍ലിച്ചാല്‍ നിലവില്‍ രാജ്യം കൈവരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അറിയിച്ചത്.



കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച്‌ 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ഏപ്രില്‍ 14 അര്‍ദ്ധരാത്രിയാണ് അവസാനിക്കുന്നത്. ലോക്ഡൗണ്‍ നീട്ടണോ വേണ്ടയോ എന്ന് പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക