Image

അമേരിക്കയില്‍ കൊറോണ ആഞ്ഞടിക്കുന്നു; മരണം 12,841, ന്യൂയോര്‍ക്കില്‍ മാത്രം 731 മരണം (ഫ്രാന്‍സിസ് തടത്തില്‍)

Published on 07 April, 2020
അമേരിക്കയില്‍ കൊറോണ ആഞ്ഞടിക്കുന്നു; മരണം 12,841, ന്യൂയോര്‍ക്കില്‍ മാത്രം 731 മരണം  (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി:ലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയെ തച്ചുടയ്ക്കുന്ന കോവിഡ് 19ന്റെ  ക്രൂര വിനോദത്തിനു വിധേയയമായി ഇന്നലെ  ജീവന്‍ പൊലിഞ്ഞത് 1970 ജീവിതങ്ങൾ. അമേരിക്കയിൽ തുടര്‍ച്ചയായി മൂന്നു ദിവസങ്ങളിലായി രേഖപ്പെടുത്തിയ കുറഞ്ഞ  മരണ നിരക്കില്‍ ആശ്വസിച്ചിരുന്ന അമേരിക്കന്‍ ജനതയുടെ പ്രത്യാശയ്ക്ക് തിരിച്ചടിയായി മാറി ഇന്നലത്തെ ഏറ്റവും വലിയ  മരണ നിരക്ക്,  ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവനപഹരിക്കപ്പെട്ടത് പതിവുപോലെ ന്യൂയോര്‍ക്കിലാണ്. 731 പേര്‍. അമേരിക്കയിലും ന്യൂയോര്‍ക്കിലുംഇതുവരെ രേഖപെടുത്തിയ ഏറ്റവും വലിയ മരണനിരക്കാണിത്.

ലോകത്തില്‍  ഇത്രയധികം പേര്‍ ഇന്നലെ മരിച്ചത്  ഫ്രാന്‍സിലാണ്. 1,417 പേര്‍. ഇതാദ്യമായാണ് ഒരു രാജ്യത്തും ലോകത്തും ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ പേര് മരിക്കുന്നത്. അമേരിക്കയില്‍ മൊത്തം 12,841 പേരാണ് കൊറോണ വൈറസ് മൂലം മരണമടഞ്ഞത്. ഫ്രാന്‍സില്‍ 10,328 പേരും മരണമടഞ്ഞു.

നിലവില്‍ 13897പേര് മരിച്ച സ്‌പെയിനിനു പിന്നിലായി മൂന്നാം സ്ഥാനത്താണ് അമേരിക്ക. 17,121 പേര്‍ മരിച്ച ഇറ്റലി തന്നെയാണ് ഇപ്പോഴും മരണ നിരക്കില്‍ മുന്നില്‍. എന്നാല്‍ ഇറ്റലിയിലും സ്‌പെയിനിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണനിരക്ക് കുറഞ്ഞു വര്‍കയാണ് . സ്‌പെയിനില്‍ ചൊവ്വാഴ്ച്ച556 പേരും ഇറ്റലിയില്‍ 604 പേരുമാണ് മരിച്ചത്

229 പേര്‍ മരിച്ച ന്യൂജേഴ്‌സിയിലും ഏറ്റവും വലിയ മരണനിരക്കാണ് ചൊവാഴ്ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞമരണനിരക്ക് രേഖപ്പെടുത്തിയ ന്യൂജേഴ്സിയില്‍ ഇന്നലത്തെ കുതിച്ചുകയറ്റത്തോടെ മരിച്ചവരുടെ എണ്ണം 1232 ആയി. മിഷിഗണിലെ മരണനിരക്ക് 845 ആയി. ചൊവ്വാഴ്ച്ച 118 പേര് ഇവിടെ മരിച്ചു. ഇന്നലെ  70 പേര് കൂടി മരിച്ചതോടെ ലൂയിസിയാനയില്‍ മരിച്ചവരുടെ എണ്ണം 528 ആയി.

പെന്‍സില്‍വാനിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍മരണനിരക്കില്‍ പെട്ടെന്നൊരു കുതിച്ചുകയറ്റം ഉണ്ടായി. ജോര്‍ജിയയില്‍ 119 പേരാണ് ഇന്ന് മരിച്ചത്. കാര്യമായ മുന്‍ കരുതലുകളൊന്നും എടുക്കാതിരുന്ന ജോര്‍ജിയയുടെ സ്ഥിതി വരും ദിവസങ്ങളില്‍ എന്തായിരിക്കുമെന്ന് കാത്തിരിക്കാം.പെന്‍സില്‍വാനിയയില്‍ 61 പേരും മരിച്ചു. 

ലോകം മുഴുവനുമുള്ള കൊറോണ മരണസംഖ്യ 82,026 ആണ്. മരണം ഒരു ലക്ഷം കടക്കാന്‍ ഏതാനും കാതങ്ങള്‍ മാത്രം.തിങ്കളാഴ്ച്ച 74,854 മാത്രമായിരുന്നു മരണനിരക്ക്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 7,372 പേരാണ്. അതെ സാമ്യം തിങ്കളാഴ്‌ച്ചത്തെ മരണനിരക്ക് 5,227 ആണ്. ഇന്നലെ കൊറോണ ബാധിതരുടെ എണ്ണം മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,403,941 ആയി മാറി. ഇതുവരെ 301,970  പേർ രോഗവിമുക്തരായിട്ടുണ്ട്. 278,534 പേരായിരുന്നു തിങ്കളാഴ്ച്ച രോഗവിമുക്തരായവർ. അന്ന് ഇത്രയും  പേർ  രോഗവിമുക്തരായതോടെ  നിലവിലുണ്ടായിരുന്ന രോഗികളുടെ എണ്ണം 992,848 ആയിരുന്നു. ഇന്നലെ ഒറ്റദിവസത്തോടെ നിലവിൽ രോഗികളായവരുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു. മൊത്തം 1,047,945 രോഗികൾ. ഇതിൽ 47,891 പേര് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നവരാണ്. തിങ്കളാഴ്ചയും 47,459 പേരായിരുന്നു അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടായിരുന്നവർ. തിങ്കളാഴ്ച്ച  പുതുതായി  73,135 രോഗികൾ ഉണ്ടായപ്പോൾ ചൊവ്വാഴ്ച്ച 79,898  പുതിയ രോഗികളാണുണ്ടായത്. 

യു.കെ.യില്‍ ഇന്നലെ 876 പേരുകൂടി മരിച്ചതോടെ മരണസംഖ്യ 6,159 ആയി. ജര്‍മ്മനിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ അതിനനുപാതികമായി വര്‍ധിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ അയ്യായിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യന്നുണ്ടെങ്കിലും 200 ല്‍ താഴെയാണ് ഈ ദിവസങ്ങളില്‍ മരണ സംഖ്യ. ഇവിടെ ഇതുവരെ 1,983 പേരാണ് മരിച്ചത്. എന്നാല്‍ മൊത്തം 107,458 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം 109,069 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ഫ്രാന്‍സിലെ മരണ സംഖ്യ10,328ആണ്.

എന്നാല്‍ ഇവിടെ ഇന്നലെ മാത്രം 11,409 പുതിയകേസുകള്‍ റിപ്പോര്‍ട് ചെയ്തു. പുതിയതായി ഏറ്റവും കൂടുതല്‍ പേര് കൊറോണ രോഗ ബാധിതരാകുന്നത് അമേരിക്കയില്‍ തന്നെ. ഇന്നലെ മാത്രം 21,753 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനമുള്ള കൊറോണ രോഗികളുടെ എണ്ണം 1,416,392 ആണ്. ഇതിന്റെ നാലിലൊന്നിലധികംകേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്താണ്. ആകെ കേസുകളുടെ എണ്ണം:390,387.

രാജ്യത്തു ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരായ ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം 6,944 കേസുകള്‍ പുതയി റിപ്പോര്‍ട് ചെയ്യപ്പെട്ടപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം 138,260 ആയി. മരണ സംഖ്യയിലേതെന്നതുപോലെ 44,166 പേരാണ് മൊത്തം രോഗബാധിതര്‍. ഇവിടെ ഇന്നലെ 3226 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ഇതുവരെ 12,27 5 പേര്‍ മരണമടഞ്ഞവരുടെ എണ്ണത്തില്‍ ചൊവ്വാഴ്ച്ചയുണ്ടായ വലിയ കുതിപ്പ്അമേരിക്കയിലെആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ശരി വയ്ക്കുന്നതാണ്. അതിവേഗം വര്‍ധിക്കുന്ന മരണ നിരക്ക് ഇങ്ങനെ കൂടിക്കൊണ്ടിരുന്നാല്‍ പ്രവചനങ്ങള്‍ ശരിവയ്ക്കും വിധം ഈ ആഴ്ച്ചയുടെ അവസാനത്തോടെ മരണ സംഖ്യ റോക്കറ്റ് വേഗം കൈവരിക്കുമെന്ന സൂചനയാനുള്ളത്.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക