Image

ആനക്കാട്ടില്‍ ചാക്കോച്ചിക്ക് ശേഷം കടുവാക്കുന്നേല്‍ കുരുവാച്ചനായി സുരേഷ് ഗോപി വരുന്നു, 250ാം ചിത്രത്തില്‍

Published on 14 May, 2020
ആനക്കാട്ടില്‍ ചാക്കോച്ചിക്ക് ശേഷം കടുവാക്കുന്നേല്‍ കുരുവാച്ചനായി സുരേഷ് ഗോപി വരുന്നു, 250ാം ചിത്രത്തില്‍

പുലിക്കോട്ടില്‍ ചാക്കോച്ചിക്ക് ശേഷം കോട്ടയംകാരനായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി സുരേഷ് ഗോപി. തന്റെ 250ാം ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവാഗതനായ മാത്യു തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ ആന്റണി, രഞ്ജിത്ത് ശങ്കര്‍, ഖാലിദ് റഹ്മാന്‍, അമല്‍ നീരദ്, തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മാത്യു തോമസ്. ഇവരുടെ ഹിറ്റ് ചിത്രങ്ങളായ വരത്തന്‍, പ്രേതം2, ഉണ്ട, കെട്ട്യേളാണ് എന്റെ മാലാഖ, എന്നീ ചിത്രങ്ങളില്‍ മാത്യു ഭാഗമായിട്ടുണ്ട്. 1997 ല്‍ ജോഷിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ലേലം പോലെയുള്ള, സുരേഷ് ഗോപിയുടെ സുവര്‍ണ്ണകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു സിനിമായിരിക്കും ഇതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക