image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മോഹന്‍ലാലിനെപറ്റി ബാലചന്ദ്ര മേനോന്‍

kazhchapadu 21-May-2020
kazhchapadu 21-May-2020
Share
image
ഏതാണ്ട് ഒട്ടു മിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാന്‍സ് അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ചു മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ സംബന്ധിച്ച് ഒരു മെസ്സേജ് ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ ഞാന്‍ വിനയത്തോടെ അതില്‍ നിന്നു പിന്‍മാറി . ഒന്നാമത് മലയാളസിനിമയില്‍ മോഹന്‍ലാലുമായി ഏറ്റവും കുറച്ചു സിനിമകളില്‍ മാത്രമേ ഞാന്‍ സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വിരലില്‍ എണ്ണാവുന്ന മീറ്റിങ്ങുകള്‍ മാത്രമേ ഉണ്ടായിട്ടുമുള്ളൂ . ഞാനും മോഹന്‍ലാലും തിരുവന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങള്‍ക്കിടയില്‍ ഒരുപാടു സുഹൃത്തുക്കള്‍ ഉണ്ടായിട്ടും ആര്‍ക്കും ഞാന്‍ മോഹന്‍ലാലുമൊത്തു ഒരു സിനിമ ഉണ്ടാകുന്നത് എന്തുകൊണ്ടോ അത്ര സുഖ പ്രദമായി തോന്നിയിട്ടില്ല . എന്തിനു? ഇത്രയും കാലത്തിനിടയില്‍ ആഘോഷിക്കാന്‍ ഒരു പാട് ചടങ്ങുകള്‍ എനിക്കുമുണ്ടായി . ലാലിനെ പങ്കെടുപ്പിക്കാന്‍ ശ്രമങ്ങളും നടത്തി . പക്ഷെ ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി . ഒന്ന് രണ്ടു മീറ്റിങ്ങുകള്‍ തയ്യാറായി വരവേ അത് തടസ്സപ്പെടുത്താന്‍ എന്റെ സിനിമാസ്‌നേഹിതര്‍ തന്നെ പാട് പാടുന്നത് കണ്ടപ്പോള്‍ , ഞാന്‍ പിന്നെ ലാലിനെ പിന്തുടരാന്‍ പോയിട്ടില്ല .സിനിമയിലെ എന്റെ നിലനില്‍പ്പിനു ഞാന്‍ ആരെയും തുറുപ്പു ചീട്ടാക്കിയിട്ടില്ല എന്നതും എന്റെ സിനിമകളുടെ താര നിര പരിശോധിച്ചാല്‍ അറിയാം. എന്നാല്‍ ഞാനും ലാലും ഒത്ത ദിനങ്ങളില്‍ ഉണ്ടായ ഒരു സൗഹൃദത്തിന്റെ ഈറന്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട് .

അമ്മയുടെ മീറ്റിങ്ങില്‍ കാണുമ്പോഴും ,ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ടു ഏവരെയും തൃപ്തിപ്പെടുത്താന്‍ ലാല്‍ പണിപ്പെടുന്നതിനിടയിലും പ്രസാദന്മകമായ തന്റെ ചിരികൊണ്ടും ഒരു കണ്ണിറുക്ക് കൊണ്ടും ലാല്‍ എന്നെ സന്തോഷവാനാക്കും .

'ഭാവുകങ്ങള്‍ നേരുന്നു' എന്നൊരു വാക്കില്‍ തീരുന്ന മെസ്സേജ് എനിക്കൊന്നുമാവുന്നില്ല .നിങ്ങളാരും അറിയാത്ത മോഹന്‍ലാലിന് പോലും അറിയാത്ത ഒരു രസകരമായ സംഗതിയുടെ സൂചന തരാം . 'പത്തിരുപതു' വര്‍ഷത്തെ ദീര്‍ഘമായ പരിശ്രമം കൊണ്ടു 2012 ജൂലൈ 29 ന് ബാര്‍ കൌണ്‍സില്‍ എന്നെ വക്കീലായി വിളംബരം ചെയ്തു . എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് 1981 ല്‍ ഞാന്‍ മോഹന്‍ലാലിന് വേണ്ടി വക്കീലായി രാത്രിയും പകലുമായി പല ദിവസങ്ങളിലും പണ്ഡിത സദസ്സിനു മുന്‍പില്‍, മോഹന്‍ ലാലിന്റെ നടന വൈഭവത്തെ പറ്റി പറഞ്ഞു ബോധിപ്പിക്കലായിരുന്നു. അതിനു വേണ്ടി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ നടത്തിയ ശ്രമങ്ങള്‍ ലോകം അറിയാത്ത കഥയാണ് .ലാലിന്റ ചീട്ട് കീറും എന്ന് പൂര്‍ണ്ണ ബോധ്യം വന്നപ്പോഴാണ് ഞാന്‍ സംവിധായന്റെ വേഷം മാറി വക്കീലായതു . അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഞാന്‍ നേരിട്ടത് , പറഞ്ഞാല്‍ മാത്രമേ അത് കൂടുതല്‍ ബോധ്യമാക്കാന്‍ പറ്റൂ .അതുകൊണ്ടു തന്നെ 'filmy Fridays ' SEASON 3 ല്‍ അതേപ്പറ്റി വ്യക്തമായി പരാമര്‍ശിക്കാം. എന്തായാലും എന്റെ അഭിഭാഷകനായുള്ള ലാലറിയാതെയുള്ള പ്രകടനം ഒരു വലിയ നടന്റെ തുടക്കത്തില്‍ സഹായമായല്ലോ എന്ന് ഞാന്‍ ആശ്വസിക്കുന്നു . ഒരു പിറന്നാള്‍ ദിനത്തില്‍ എനിക്ക് ലാലുമായി പങ്കിടാന്‍ ഇതിലും മധുരമായ എന്തുണ്ട് !

പ്രിയപ്പെട്ട ലാല്‍ ,ഇന്നത്തെ ദിവസം നിങ്ങള്‍ അഭിനനന്ദനങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുകയാണ് എന്നെനിക്കറിയാം . എന്നാല്‍ ഇത് നിങ്ങള്‍ നിങ്ങളുടെ പ്രതിഭകൊണ്ടും അദ്ധ്വാനം കൊണ്ടും നേടിയെടുത്തതുമാണ് .ഒരു നായകന്റെ രൂപത്തോടെയല്ല നിങ്ങള്‍ വന്നത് . എന്നാല്‍ നിങ്ങള്‍ അതിനെ നായകരൂപമാക്കിമാറ്റി ഒരു മോഹന്‍ലാല്‍ സ്വാഭാവമുണ്ടാക്കിയെടുത്തു . അതൊരു നിസ്സാര കാര്യമല്ല . ലാലേട്ടന്‍ എന്ന പ്രയോഗം യുവജനങ്ങള്‍ക്കിടയില്‍ ഒരു മുദ്രാവാക്യമാക്കി മാറ്റിയില്ലേ നിങ്ങള്‍?

നിങ്ങള്‍ മിടുക്കനാണ് ..
ഭാഗ്യവാനാണ് ...
കുട്ടിക്കാലത്തു മിടുക്കന്മാരായ കുട്ടികളെ ചൂണ്ടി പ്രായമുള്ളവര്‍ പറയും
'ദേ കണ്ടു പഠിക്കടാ ...'
അഭിനയത്തില്‍ താല്‍പ്പര്യത്തോടെ വരുന്നവരോട് നമുക്ക് അഭിമാനത്തോടെ മോഹന്‍ലാലിനെ ചൂണ്ടി എന്നും പറയാം ...
'ദേ കണ്ടു പഠിക്ക് ...'!

that's ALL your honour!
https://www.facebook.com/SBalachandraMenon/posts/3084644301579174




image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സര്‍വ്വേകല്ല് (കഥ: ജിസ പ്രമോദ് )
ഇന്ത്യയുടെ തലവര (കവിത: വേണുനമ്പ്യാര്‍)
കലയുടെ ദേശീയോദ്ഗ്രഥനം (ഷുക്കൂർ ഉഗ്രപുരം)
തുളസീദളം (കവിത: രാജൻ കിണറ്റിങ്കര)
യാത്ര (കവിത: ദീപു ആര്‍.എസ്, ചടയമംഗലം)
യുവത്വം (കവിത: രേഖാ ഷാജി)
അമ്മയെന്ന നന്മ (കവിത: രാജു കാഞ്ഞിരങ്ങാട്)
ചെന്താമര (കവിത: ഉഷാ ആനന്ദ്)
കാരൂർ സോമന്റെ കുറ്റാന്വേഷണ നോവൽ 'കാര്യസ്ഥൻ' ഇ-മലയാളിയിൽ ഉടൻ...
ചുവപ്പോർമ്മകൾ (കവിത: ചന്ദ്രതാര)
വാക്കേ വാക്കേ കൂടെവിടെ (കവിത: വേണുനമ്പ്യാര്‍)
കുസൃതിക്കാറ്റ് (ജിസ പ്രമോദ് )
സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)
സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)
ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
ഒന്ന് ചിരിക്കാം (കവിത: ജയശ്രീ രാജേഷ് നായര്‍)
നിങ്ങൾ നല്ല കേൾവിക്കാരാകൂ.. മക്കളെ ചേർത്ത് പിടിക്കൂ (സിനു കൃഷ്ണൻ)
ഒരുപെയിന്റ്പണിക്കാരന്റെലോകസഞ്ചാരങ്ങൾ; വായനാവഴിയിലെ വിസ്മയം (സൗമ്യ സച്ചിൻ)
'അടുക്കളപ്പണി ഒരു പണിയാണോ?' എന്ന് ചോദിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ (സൂരജ് കെ ആര്‍)
രഹസ്യ പ്രണയം (കവിത: പാർവതി പ്രവീൺ, മെരിലാൻഡ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut