Image

കുവൈത്തില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

Published on 24 May, 2020
കുവൈത്തില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടില്‍ ബദറുല്‍ മുനീര്‍ (38) ആണ് മരിച്ചത്.

കുവൈത്തില്‍ സ്വകാര്യ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനേതുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.

പിതാവ്: അമ്പാഴത്തിങ്ങല്‍ കുഞ്ഞിമുഹമ്മദ്. മാതാവ്: സുലൈഖ. ഭാര്യ: ഹാജിറ ബീവി. മക്കള്‍: ഷിബിലി, സിദ്‌റ. സഹോദരങ്ങള്‍: മന്‍സൂര്‍ സഖാഫി പൂച്ചാല്‍, അബ്ദു ശുകൂര്‍, ജാഫര്‍ (ഇരുവരും കുവൈത്ത്).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക