Image

ഇതിനൊരു പ്രതിവിധി ഉണ്ടായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും:മല്ലിക സുകുമാരന്‍

Published on 25 May, 2020
ഇതിനൊരു പ്രതിവിധി ഉണ്ടായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും:മല്ലിക സുകുമാരന്‍

പ്രളയത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ച് മനസു തുറന്ന് മല്ലിക സുകുമാരന്‍. ഇതിനൊരു പ്രതിവിധി ഉണ്ടായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും, .അവര്‍ക്കെ ഇവിടെ ജീവിക്കാനാകുയെന്നും ഇവര്‍ പ്രതികരിച്ചു.

വെള്ളം കയറിയതിനാല്‍ താന്‍ തന്നെ ഫയര്‍ ഫോഴ്സ്ല്‍ വിളിച്ച് പറഞ്ഞതാണ് കാറ് നില്‍ക്കുന്നിടത്ത് ഞങ്ങളെ കൊണ്ടു വിടണമെന്ന്. അങ്ങനെ ഫയര്‍ ഫോഴ്സ് വന്നു കൊണ്ടു വിട്ടുവെന്നും താരം പറയുന്നു.

മൂന്നു വര്‍ഷമായി താന്‍ പറയുന്നതാണ് ആ കനാലിന്റെ കാര്യം, എഴുതി കൊടുത്തു, മാത്യൂ.ടി. തോമസാണ് അന്ന് എറിഗേഷന്‍ മന്ത്രി. ചെന്ന് കണ്ട് കത്തു കൊടുത്തിട്ട് കനാലിന്റെ അവസ്ഥയും മാലിന്യം നിറയുന്നതിനെകുറിച്ചും പറഞ്ഞു. ഇത് മാറ്റണം ഈ കനാല്‍ വൃത്തിയാക്കണം ഇല്ലെങ്കില്‍ മഴ വരുമ്പോള്‍ അത് ഓവര്‍ഫ്‌ലോ ചെയ്ത് റോഡിലും മുറ്റത്തുമൊക്കെ വെള്ളം കയറുമെന്ന് താന്‍ പറഞ്ഞിരുന്നു. അത് റോഡ് വരെ നിക്കത്തൊള്ളൂ അതിന്റെ കൂടെ ഡാമുകൂടെ തുറന്നപ്പോള്‍ പറ്റിയതാണ് കഴിഞ്ഞ പ്രാവശ്യത്തെ ആ വലിയ അപകടമെന്നും വെറും 80 ലക്ഷം രൂപയാണ് ചെലവ് എന്നിട്ട് അവര്‍ക്ക് ഫണ്ടില്ല എന്നതാണ് തന്നോട് പറഞ്ഞതെന്നും മല്ലിക പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക