Image

ഇ.കെ. നായനാര്‍ കേരള വികസനത്തിനും പ്രവാസി ക്ഷേമത്തിനും അതുല്യ സംഭാവനകള്‍ നല്‍കിയ നേതാവ് : നവോദയ റിയാദ്

Published on 25 May, 2020
 ഇ.കെ. നായനാര്‍ കേരള വികസനത്തിനും പ്രവാസി ക്ഷേമത്തിനും അതുല്യ സംഭാവനകള്‍ നല്‍കിയ നേതാവ് : നവോദയ റിയാദ്


റിയാദ്: കേരളത്തിന്റെ പൊതുവികസനത്തിനും സാമൂഹിക വളര്‍ച്ചക്കും പ്രവാസി ക്ഷേമത്തിനും അതുല്യ സംഭാവനകള്‍ നല്‍കിയ ജനപ്രിയ നേതാവും ഭരണാധികാരിയുമായിരുന്നു ഇ.കെ. നായനാരെന്ന് റിയാദ് നവോദയ വാട്‌സ്ആപ് ഗ്രൂപ്പ് സംഘടിപ്പിച്ച നായനാര്‍ അനുസ്മരണയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അധികാര വികേന്ദ്രീകരണത്തിന് കളമൊരുക്കി നായനാര്‍ നടപ്പാക്കിയ ജനകീയാസൂത്രണമാണ് കേരളത്തിന്റെ അടിത്തട്ടിലേക്ക് വികസനസംസ്‌കാരം കൊണ്ടു വന്നതെന്ന് ബിജു ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്കായി ഒരു വകുപ്പ് രൂപീകരിച്ചതും നായനാര്‍ സര്‍ക്കാരാണ്.

ഡി.കെ. മുരളി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, ഭരണാധിപന്‍ തുടങ്ങിയ ബഹുമുഖപ്രതിഭയായിരുന്നു നയനാരെന്നു ഡി.കെ. മുരളി അനുസ്മരിച്ചു. ലോകമാതൃകയായ കുടുംബശ്രീ, സാക്ഷരതാ പ്രസ്ഥാനം, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കണ്ണൂര്‍ വിമാനത്താവളം, മാവേലി സ്റ്റോറുകള്‍, ക്ഷേമപെന്‍ഷനുകള്‍ എന്നിവയൊക്കെ നായനാരുടെ സംഭവനകളായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സീന ഭാസ്‌കര്‍ നയനാരുമായുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു. കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കാഞ്ഞിരംപാറ മോഹനന്‍ നായനാര്‍ അനുസ്മരണപ്രഭാഷണം നടത്തി.

നവോദയ കേന്ദ്ര കമ്മിറ്റിയംഗം ഷാജു നായനാരുടെ ജീവചരിത്രം വിവരിച്ചു. ബാബുജി, മനോഹരന്‍, വിക്രമലാല്‍, ഹേമന്ദ്, സുരേഷ് സോമന്‍, പൂക്കോയ തങ്ങള്‍, അഭിലാഷ്, അനില്‍ പിരപ്പന്‍കോട്, പ്രതീന ജയ്ജിത്ത്, അഞ്ജു സജിന്‍, സഹീര്‍, കുമ്മിള്‍ സുധീര്‍, ഫെബിന്‍, കലാം, അലി, യുസുഫ്, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. നവോദയ പ്രസിഡന്റ് ബാലകൃഷ്ണന്‍ കോഓര്‍ഡിനേറ്ററായിരുന്നു. ജയ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതവും ശ്രീരാജ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക