തിരുവനന്തപുരം∙ ബവ്ക്യൂ ആപ്പിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ ബുക്കിങ് നാളെ തുടങ്ങും.വ്യാഴാഴ്ച മുതലായിരിക്കും മദ്യത്തിന്റെ വിൽപന തുടങ്ങുന്നത്. ഇന്ന് ഉച്ചയോടെ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാകും. ബുക്കിങ് നടത്തി ലഭിക്കുന്ന ടോക്കൺ നമ്പറിന് അനുസരിച്ചാകും വിൽപന.ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലീറ്റർ മദ്യം വാങ്ങാം.