Image

ആലപ്പുഴ - ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിനു 624.48 കോടി രൂപ അനുവദിച്ചു

Published on 29 May, 2020
ആലപ്പുഴ - ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിനു 624.48 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും ഇതിന്റെ ഭാഗമായി ആലപ്പുഴ -ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിനു 624.48 കോടി രൂപ അനുവദിച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


ഇതുകൂടാതെ കാസര്‍ഗോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 4 കോടി രൂപ അനുവദിച്ചു. 


കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ കീഴില്‍ ഏറ്റെടുത്തിട്ടുളള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം - ആമ്ബല്ലൂര്‍ - പൂത്തോട്ട - പിറവം, പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡ് എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക