Image

എല്ലാം പഴയത് പോലെയല്ല മറിച്ചു 'എല്ലാം പുതിയതു പോലെയാകും' (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 30 May, 2020
എല്ലാം പഴയത് പോലെയല്ല മറിച്ചു 'എല്ലാം പുതിയതു പോലെയാകും' (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ലോകം ഉറ്റുനോക്കുന്നത്  അമേരിക്ക എങ്ങനെ ഈ കൊറോണ കാലത്തെ അതിജിവിക്കും എന്നാണ്. സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞു. തൊഴിലില്ലായ്മ സര്‍വകാല റിക്കാഡുകളും ഭേദിച്ചു മുന്നേറുന്നു. പക്ഷേഇത് പ്രവാസികളായ നമ്മളെ എത്രത്തോളം ബാധിക്കും എന്നുനോക്കാം.

ഈ കൊറോണക്കാലം നമ്മള്‍ പ്രവാസിമലയാളികളില്‍ഏതെങ്കിലും തരത്തില്‍ മാറ്റംഉണ്ടാക്കുമോ? ഇതുവരെ കാണാത്തത് പലതും നമ്മള്‍ കണ്ടു,അനുഭവിച്ചു. ഈ അനുഭവങ്ങള്‍ നമ്മെളെഒരുപാട് മാറ്റുമെന്നുപലരും പറയുബോഴുംചിലര്‍ പറയുന്നത് എല്ലാം'പഴയ പോലെയാകും' എന്നാല്‍ മറ്റു ചിലര്‍പറയുന്നത്എല്ലാം പഴയതിനേക്കാള്‍ മെച്ചമാകും എന്നാണ്.

ഇന്ന് അമേരിക്കയില്‍തൊഴിലില്ലായ്മ സര്‍വറിക്കാഡുകളും ഭേദിച്ചു നാല്‍പതു മില്യണ്‍ കടന്നിരിക്കുകയാണ്. അതായത് നാലില്‍ ഒരു അമേരിക്കന് ജോലി നഷ്ടമായി. അതില്‍ഏറ്റവും കൂടുതല്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നത് സ്പാനിഷ് കമ്മ്യൂണിറ്റിയില്‍ നിന്നാണ്,അതിനു ശേഷം കറുത്ത വര്‍ഗ്ഗക്കാരുടെഇടയില്‍ നിന്ന്. വെളുത്ത വര്‍ഗ്ഗക്കാരനും ഏഷ്യക്കാരനുംതമ്മില്‍ വളരെ വ്യത്യസം ഇല്ലാതെയാണ് ജോലി നഷ്ട്മായിരിക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ഏഷ്യക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചുതൊഴില്‍ നഷ്ടം കുറവാണ്.

ഇതിന്റെ മുഖ്യകാരണം ഇന്ത്യക്കാരില്‍ പലരും ഹെല്ത്ത് കെയര്‍ ജോലിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ അങ്ങനെയുള്ളവരെ ഒരുപരിധിവരെ അണ്‍എംപ്ലോയെമെന്റ് ബാധിച്ചിട്ടില്ല എന്നതാണ്.എന്നാല്‍ നമ്മുടെ ആള്‍ക്കാര്‍ വളരെയധികം ജോലിചെയ്യുന്ന ഐ .റ്റിമേഖല, ചെറുകിട ബിസിനസുകള്‍ എന്നിവക്കും എച്ച് 1 വിസയിലുംസ്റ്റുഡന്റസ് വിസയിലും വന്നവര്‍, തുടങ്ങിയവരെ വളരെബാധിച്ചിട്ടുണ്ട്.

നാം ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം ഈകാലം നാം വളരെ പെട്ടെന്ന് മറികടക്കും എന്നാണ് മിക്കവാറും നമ്മള്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍തന്നെ സ്റ്റോക്ക് മാര്‍ക്കറ്റ്നല്ല ഒരു സൂചനയാണ് നല്‍കികൊണ്ടിരിക്കുന്നത്. പലര്‍ക്കുംസ്റ്റോക്കില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്ന. അതുപലര്‍ക്കും ആന്മവിശ്വാസം നല്‍കുന്നു.നമ്മളില്‍ ജോലി നഷ്ടപ്പെട്ടവരും, ചെറുകിട ബിസിനസ്‌കാരും എല്ലാം തിരിച്ചു വരവിന്റെ പാതയില്‍ ആണ്. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം എന്ന ഒരു വിശ്വാസം മതിപലതും നമുക്ക്നേടിയെടുക്കാന്‍. അല്ലെങ്കിലും നമ്മുള്‍പ്രവാസികള്‍ക്ക്ആന്മധൈര്യത്തിന്ഒരു കുറവും ഇല്ലല്ലോ?

പ്രവാസി എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ നമുക്കറിയാംഏത്സഹ്യചര്യത്തിലും ജീവിക്കാന്‍ തയാര്‍ എടുത്ത ഒരു കൂട്ടംആളുകള്‍ ആണ് എന്ന്. മറ്റുള്ള രാജ്യങ്ങളിലേക്ക് കുടിയേറാന്‍ മാനസികമായി തയാര്‍ എടുക്കുബോള്‍ തന്നെ ആരാജ്യത്തുഎങ്ങനെയും പിടിച്ചു നില്‍ക്കണംഎന്ന മാനസിക അവസ്ഥയില്‍ തന്നെയാണ്നാം എല്ലാം ഇവിടെഎത്തിച്ചേര്‍ന്നതു. അതിന് വേണ്ടി നാം പരമാവധി പ്രവര്‍ത്തിക്കാറുമുണ്ട്. ലോകത്തിന്റെ എല്ലായിടത്തും നമ്മള്‍ മലയാളികള്‍ ജീവനത്തിന് വേണ്ടി എത്തിപ്പെടാറുണ്ട്.മലയാളികളെ കളിയാക്കി പലപ്പോഴും പറയാറുണ്ട് ചന്ദ്രനില്‍ ചെന്നാലും ഒരു മലയാളിയെ കാണാം എന്ന്. നമ്മള്‍ പരസ്പരം മുന്നില്‍നിന്നും പിന്നില്‍നിന്നും കുത്തുമെങ്കിലും നമ്മുടെ ജീവിതത്തിന് വേണ്ടി നാം വളരെ ത്യാഗം സഹിച്ചു കഠിനധ്വാനം ചെയ്യാറുണ്ട്.

മലയാളികള്‍ മറ്റുള്ളവരുടെ സഹായങ്ങള്‍ സ്വികരിച്ചു ജീവിക്കുന്ന കാര്യത്തില്‍ വളരെ പുറകിലാണ്.അമേരിക്കയിലെ കണക്കുകള്‍ എടുക്കുയാണെങ്കില്‍ നമ്മള്‍ അണ്‍ എംപ്ലോയ്മെമെന്റില്‍ .01% താഴെ ആയിരുന്നുമാര്‍ച്ച് ആദ്യവരംവരെ . അത്‌പോലെഗവണ്‍മെന്റ് സഹായങ്ങള്‍ സ്വികരിച്ചു ജോലി ചെയ്യാതെ നടക്കുന്നത് നമ്മുടെ ഒരു ശൈലി അല്ല. സോഷ്യല്‍ സര്‍വിസിന്റെ കണക്കുകള്‍ എടുത്തുകഴിഞ്ഞാല്‍ അത് വ്യക്തമാകും.

പറഞ്ഞു വരുന്നത് നമ്മള്‍ ഇന്ത്യക്കാര്‍ കഠിനാധ്വാനം ചെയ്യുകയും സാധാരണ അമേരിക്കകാരെക്കാള്‍കൂടുതല്‍വരുമാനം ഉണ്ടാക്കുകയും ചെയ്യും എന്നതാണ്.സാധാരണക്കാരായ അമേരിക്കരുടെ വാര്‍ഷിക കുടുംബവരുമാനം 57,000 ഡോളാര്‍ആണ്. മിക്ക മലയാളികളുടെയുംശരാശരി കുടുംബവരുമാനം ഇതില്‍ എത്രയോ മടങ്ങായിരിക്കും. സാധാരണ അമേരിക്കകാരെക്കാള്‍ കൂടുതല്‍ വരുമാനവും നല്ല ജീവിത രീതിയും നയിക്കുന്നവരാണ്മിക്ക ഇന്ത്യന്‍ പ്രവാസികളും . നമ്മുടെ ശരാശരി വരുമാനം അമേരിക്കകാരെക്കാളും ഇരട്ടിയോ അതില്‍ കൂടുതലോ ആണെന്നതില്‍ യാതൊരുസംശയം ഇല്ല. ജീവിതരീതിയിലും കുടുംബബന്ധത്തിലുംനാം പലര്‍ക്കുംഒരു മാതൃകയുമാണ്.

നമ്മുടെ രണ്ടാം തലമുറയുടെ കാര്യം എടുത്താല്‍ ശരാശരിവരുമാനം അമേരിക്കകാരെക്കാളും മുന്നും നാലും മടങ്ങാണ് എന്നകാര്യം സത്യമാണ്. നമ്മള്‍ മലയാളികള്‍ വിദ്യഭാസത്തിന്വളരെ പ്രാധാന്യം നല്‍കുന്നവര്‍ ആണ്. നമ്മുടെ കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നു. പഠിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും തൊഴില്‍ ലഭിക്കുന്ന മേഖലകളില്‍ ആയിരിക്കും നാം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത്.അതുകൊണ്ടു തന്നെ അമേരിക്കയിലെ പ്രമുഖ തൊഴില്‍ മേഖലകളില്‍ നമ്മുടെ കുട്ടികള്‍ വിജയിച്ചു മുന്നേറുകയാണ്. പണ്ടെക്കെഏതെങ്കിലും കമ്പനിയുടെ ചീഫ് ഓഫീസര്‍എന്നത് നമുക്ക് ഒരു സ്വപ്നം മാത്രമായിരുന്നു. ഇന്ന്ആമേഖലകള്‍ എല്ലാംനമ്മുടെ പുതിയ തലമുറ കൈയടക്കുകയാണ്.

അമേരിക്കയില്‍ഒരു ചെറിയ കമ്മ്യൂണിറ്റി ആയിരുന്നയഹൂദര്‍അമേരിക്കയുടെ സമസ്തമേഖലകളും കൈയടക്കിയിരുന്ന സ്ഥലത്തു ഇന്ന്ഇന്ത്യക്കാര്‍ആ സ്ഥാനം കൈയടക്കി കൊണ്ടിരിക്കുന്നു. ആസ്ഥാനംഇനിയുള്ള നാളുകളില്‍നമ്മുടേതായിരിക്കുംഎന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

പല അമേരിക്കക്കാരും എന്നോട് പല തവണ ചോദിച്ചിട്ടുണ്ട് നിങ്ങള്‍ ഇന്ത്യക്കാര്‍എങ്ങനെയാണ്സാമ്പത്തികമായി നല്ലനിലയില്‍ എത്തുന്നത്. എന്റെ മറുപടി ഞങ്ങളുടെഹാര്‍ഡ് വര്‍ക്കിങ്ങും എങ്ങനെയും ആഗ്രഹിച്ച കാര്യം നേടിയെടുക്കാന്‍ ഉള്ള മനസ്സുമാണ് എന്നതായിരുന്നു.എന്റെ കൂടെ ജോലി ചെയുന്നഒരുവെളുത്ത അമേരിക്കക്കാരന്‍ ചോദിച്ചുഎന്റെ അഞ്ചു തലമുറയായിട്ടുഅമേരിക്കയില്‍ താമസിക്കുന്നു,നല്ല ഒരു കാറോ നിങ്ങളുടേത് പോലുള്ള വീടുകളോസ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തുംപതനഞ്ചും വര്‍ഷമായിഅമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ കാര്യമെടുത്താല്‍ അവരുടെ സാമ്പത്തികനില ഞങ്ങളെ അപേക്ഷിച്ചു എത്രയോ ഭേദമായിരിക്കും.നമ്മള്‍ ആലോചിച്ചു നോക്കുബോള്‍ അത് മിക്കവാറും സത്യമാണ്.

ഈ കൊറോണക്കാലഘട്ടത്തിലും മാറിനിന്ന് നമ്മളെത്തന്നെ നോക്കുമ്പോള്‍ അഭിമാനം തോന്നുന്നു, അമേരിക്കന്‍സമൂഹത്തില്‍ അംഗീകാരം പിടിച്ചുപറ്റിയ മാലാഖമാര്‍ മിക്കവാറും മലയാളികള്‍ ആയിരുന്നു. അതില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും, റെസ്പിറേറ്ററി തെറാപ്പിസ്റ്റും എല്ലാം ഉള്‍പ്പെടും. അമേരിക്കയിലെ
അശുപത്രികളില്‍അവര്‍സ്‌നേഹത്തിന്റെ കൈയൊപ്പുകള്‍ വിതറുകയായിരുന്നു. ആനക്കറിയില്ല ആനയുടെ വലിപ്പം എന്നപോലെ നമ്മള്‍ അമേരിക്കന്‍ സമൂഹത്തില്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കാറില്ല.

ഈ കൊറോണക്കാലത്തും അതിനുശേഷവും മലയാളിക്ക് എന്തു സംഭവിക്കും എന്ന് ചോദിച്ചാല്‍ എന്റെ കൈയില്‍ ഒരൊറ്റ ഉത്തരമേയുള്ളൂ 'അന്തസ്സായി അതിജീവിക്കും'. എല്ലായിടങ്ങളിലും നമ്മള്‍ പുതിയ മാറ്റങ്ങളെസ്വീകരിക്കും, അങ്ങനെ അമേരിക്കയുടെ പുതിയ നാളുകള്‍ നമ്മടേത് കൂടിയായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.എല്ലാം പഴയത് പോലെയല്ല മറിച്ചു 'എല്ലാം പുതിയപോലെയാകും' എന്നാണ് വിശ്വാസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക