മലപ്പുറം: ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്കാന് കേരളം തടസം നില്‍ക്കുന്നുവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സൗദ്യ അറേബ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
ക്വാറന്റീന് സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നില്‍ക്കുകയാണ്. മരിച്ചു വീഴുന്നത് മലയാളികള്‍ ആണെന്നത് സംസ്ഥാന സര്‍ക്കാര്‍ മറക്കരുതെന്നും ഗള്‍ഫില്‍ കോവിഡ് ബാധിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ പരിതാപകരമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.