Image

കൊല്ലത്ത് ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Published on 03 June, 2020
കൊല്ലത്ത് ബാങ്കിനുള്ളില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊല്ലം: കൊല്ലത്ത് ബാങ്കിനുള്ളില്‍ താത്കാലിക ജീവനക്കാരി സ്വയം തീ കൊളുത്തി ജീവനൊടുക്കി. പരവൂര്‍ പൂതക്കുളം സ്വദേശി സത്യവതിയാണ് തീകൊളുത്തി ജീവനൊടുക്കിയത്. പൂതക്കുളം സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയായിരുന്നു സത്യവതി.

 നിയമനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി തലേ ദിവസവും ഇവര്‍ ബാങ്കിലെത്തി ഭീഷണി മുഴക്കിയതായാണ് അറിവാകുന്നത്. ഉച്ചയോടെ പെട്രോളുമായി സത്യവതി ബാങ്കിലേക്ക് കടന്നെത്തുകയും ജീവനക്കാരുടെ മുന്നില്‍ വച്ച്‌ പെട്രോള്‍ ദേഹത്തൊഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു. 

ബാങ്കിലെ മറ്റ് ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങി ഓടി. ശരീരത്ത് ആളിപ്പടര്‍ന്ന തീയുമായി സത്യവതി ബാങ്കിനുള്ളില്‍ ഓടുകയായിരുന്നു. തീ കെടുത്താനുള്ള സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. പാരിപ്പള്ളി, പരവൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക