Image

കൊവിഡ് ബാധിതര്‍ 65.68 ലക്ഷം; മരണസംഖ്യ 3.87 ലക്ഷവും; അമേരിക്കയില്‍ 19 ലക്ഷം രോഗികള്‍

Published on 04 June, 2020
കൊവിഡ് ബാധിതര്‍ 65.68 ലക്ഷം; മരണസംഖ്യ 3.87 ലക്ഷവും; അമേരിക്കയില്‍ 19 ലക്ഷം രോഗികള്‍


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,568,510 ആയി. മരണസംഖ്യ 387,957 ആയി. 31.69 ലക്ഷം പേര്‍ രോഗമുക്തരായപ്പോള്‍ 30 ലക്ഷത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4925 പേര്‍ മരണമടഞ്ഞൂ. 

യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഗണ്യമായ കുറവുണ്ടായി. എന്നാല്‍ ബ്രസീല്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ വൈറസ് ബാധ കുതിച്ചുയരുകയാണ്. സ്‌പെയിനില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അമേരിക്കയില്‍ ഇതിനകം 19 ലക്ഷത്തിലേറെ പേര്‍ കൊറോണ ബാധിതരായി. ഒരു ലക്ഷത്തിഒമ്പതിനായിരം പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 20,322 പേര്‍ക്ക് രോഗം ബാധിച്ചു. 1081 പേര്‍ മരിച്ചു. ബ്രസീലില്‍ 27,312 പേര്‍ക്ക് കൂടി രോഗം  ബാധിച്ചതോടെ രോഗികളുടെ എണ്ണം 5.84,500 കടന്നു. 1269 പേര്‍ മരിച്ചു. മരണസംഖ്യ 32,568 ആയി. 

റഷ്യയില്‍ 432,277 പേര്‍ വൈറസ് ബാധിതരായി. 5,215 പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 287,406 കൊറോണ ബാധിതരുണ്ട്. 27,128 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 279,856 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 39,728 പേര്‍ മരണമടഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് ബ്രിട്ടണിലാണ്. ഇറ്റലിയില്‍ 233,836 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 33,601 പേര്‍ മരണമടഞ്ഞു. രോഗികളുടെ എണ്ണത്തില്‍ ഏളാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 216,824 പേര്‍ക്ക് കൊറോണ ബാധിച്ചപ്പോള്‍ 6,088 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക