Image

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശം; രാഹുല്‍ ഗാന്ധി

Published on 04 June, 2020
ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ സമ്ബൂര്‍ണ പരാജയമെന്നും ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ രീതി ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമാണെന്നും വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. ബജാജ് എംഡി രാജീവ് ബജാജുമായി നടത്തിയ സംവാദ പരിപാടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. അടച്ചുപൂട്ടല്‍ കാരണം രോഗബാധ തടയാന്‍ സാധിച്ചില്ലെന്നും, ജിഡിപി തകര്‍ന്നതായി രാജീവ് ബജാജ് പറഞ്ഞു.


ലോക്ക് ഡൗണ്‍ ദരിദ്രരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ജീവിതത്തെ വളരെ മോശമായിട്ടാണ് ബാധിച്ചത്. അഭയം തേടാന്‍ ഇടം ഇല്ലാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അധികാരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കുമ്ബോള്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക