Image

പ്രതിയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കുന്നു, സ്വര്‍ണവും പണവും ഒളിപ്പിച്ച വീട്ടില്‍ പരിശോധന

Published on 04 June, 2020
പ്രതിയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കുന്നു, സ്വര്‍ണവും പണവും ഒളിപ്പിച്ച വീട്ടില്‍ പരിശോധന

കൊച്ചി: താഴത്തങ്ങാടിയില്‍ മോഷണത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തുകയും ഗൃഹനാഥനെ ഗുരുതരമായി പരിക്കേറ്റല്‍പ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് ബിലാലിനെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. കൊച്ചിയില്‍ ഇയാള്‍ താമസിച്ച വീട്ടിലും ആക്രമണത്തിനു ശേഷം  ഒളിപ്പിച്ച സ്വര്‍ണവും പണവും കണ്ടെത്തുന്നതിനാണ് തെളിവെടുപ്പ്. 

താഴത്തങ്ങാടി സ്വദേശിയായ ഇയാള്‍ വീട്ടുകാരുമായി പിണങ്ങിയാണ് എറണാകുളത്തേക്ക് പോയത്. ഇവിടെ ഹോട്ടലില്‍ പാചകക്കാരനായും ടാക്‌സി ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. വീട്ടുകാരുമായി പിണങ്ങിക്കഴിഞ്ഞപ്പോള്‍ പലപ്പോഴും അഭയം നല്‍കിയവരാണ് കൊല്ലപ്പെട്ട ഷീബയുടെ കുടുംബം. പ്രതിക്ക് പലപ്പോഴും സാമ്പത്തിക സഹായവും നല്‍കിയിരുന്നു. 

ഷീബയുടെയും മുഹമ്മദ് സാലിയുടെയും അയല്‍വാസിയായ പ്രതിക്ക് ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. മറ്റാരുമായി അധികം സൗഹൃദം പുലര്‍ത്താത്ത കുടുംബം പരിചയക്കാരനായ മുഹമ്മദ് ബിലാല്‍ വന്നതിനാലാണ് ഗേറ്റും വീടിന്റെ വാതിലും തുറന്നുനല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക