Image

ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുത്; ചെലവ് നിയന്ത്രിക്കാന്‍ ധനമന്ത്രാലയത്തിന്റെ ഉത്തരവ്

Published on 05 June, 2020
ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുത്; ചെലവ് നിയന്ത്രിക്കാന്‍ ധനമന്ത്രാലയത്തിന്റെ ഉത്തരവ്

കോവിഡ് 19 വ്യാപനത്തിനിടെ കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഒരു വര്ത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് ധനമന്ത്രാലയത്തിന്റെ ഉത്തരവിറക്കി.


പുതയി പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കരുതെന്ന് എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. 


പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്, ആത്മ നിര്‍ഭാര്‍ ഭാരത് അഭിയാന്‍ പാക്കേജ് എന്നിവയ്ക്ക് കീഴിലുള്ള പദ്ധതികള്‍ക്ക് മാത്രമേ നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ അം​ഗീകാരം നല്‍കൂ എന്നും ഉത്തരവില്‍ പറയുന്നു.


500 കോടി രൂപയുടെ പുതിയ പദ്ധതി 2021 മാര്‍ച്ച്‌ വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ‍ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും മാര്‍ച്ച്‌ 31 വരെ താത്കാലിമായി നിര്‍ത്തിവെയ്ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക