Image

ഹൈഡ്രോക്‌സി ക്ലോറോക്വിനെതിരെയുള്ള നിര്‍ണായക പഠനം ലാന്‍സെറ്റ് ജേര്‍ണല്‍ പിന്‍വലിച്ചു

Published on 05 June, 2020
ഹൈഡ്രോക്‌സി ക്ലോറോക്വിനെതിരെയുള്ള നിര്‍ണായക പഠനം ലാന്‍സെറ്റ് ജേര്‍ണല്‍ പിന്‍വലിച്ചു

ആറു ഭൂഖണ്ഡങ്ങളില്‍ 671 ആശുപത്രികളിലെ 96,000 -ലധികം കൊവിഡ് രോഗികളില്‍ നടത്തിയ വിശാലമായ പഠനം' എന്നവകാശപ്പെട്ടുകൊണ്ട്  മെയ് 22 -ന് അന്താരാഷ്ട്ര വൈദ്യശാസ്ത്ര ജേര്‍ണല്‍-ലാന്‍സെറ്റ്   ഹൈഡ്രോക്‌സി ക്ലോറോക്വിനെതിരെ ഒരു ലേഖനം('Cardiovascular Disease, Drug Therapy, and Mortality in Covid-19') പ്രസിദ്ധപ്പെടുത്തിയിരുന്നു. 


കൊവിഡിന്റെ ചികിത്സയ്ക്കായി ഈ മരുന്ന് സേവിക്കുന്ന രോഗികളില്‍ ഹൃദയതാളം ക്രമരഹിതമാകുന്ന അറിഥ്മിയ (Arrhythmia) എന്ന ഹൃദ്രോഗമുണ്ടാക്കുകയും ഹൃദയം സ്തംഭിച്ച്‌ അവരില്‍ പലരും മരിച്ചു പോവുകയുമുണ്ടായി എന്നതായിരുന്നു പഠനത്തിലെ കണ്ടെത്തല്‍.


ഹൈഡ്രോക്സി ക്ലോറോക്വിന്‍ കഴിച്ച രോഗികളില്‍ മരണനിരക്ക് 34 ശതമാനവും പ്രസ്തുത മരുന്ന് കഴിച്ച രോഗികളില്‍ അറിഥ്മിയ വരാനുള്ള സാധ്യത 137 ശതമാനവും വര്‍ധിച്ചു എന്നായിരുന്നു പഠനം സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന ആന്റി-മലേറിയല്‍ ഡ്രഗ്ഗിനെ കൊവിഡ് പ്രതിരോധത്തിനായി പരീക്ഷിക്കുന്നതിനുള്ള ക്ലിനിക്കല്‍ ട്രയലുകള്‍ തടഞ്ഞിരുന്നു.


 ഇതേ പഠനമാണ് ഇപ്പോള്‍ ഡാറ്റയിലെ കൃത്യതക്കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ട്, പ്രസിദ്ധപ്പെടുത്തിയ ലാന്‍സെറ്റ് ജേര്‍ണല്‍ തന്നെ പിന്‍വലിച്ചിട്ടുള്ളത്.


ബോസ്റ്റണിലെ ബ്രിഗം വിമന്‍സ് ഹോസ്പിറ്റലിലെ പ്രൊഫ. മന്‍ദീപ് മെഹ്റയായിരുന്നു ഈ ലേഖനത്തിന്റെ മുഖ്യ രചയിതാവ്. തനിക്ക് പഠനത്തിന് വേണ്ട ഡാറ്റ തന്ന സര്‍ജിസ്ഫിയര്‍ എന്ന അമേരിക്കന്‍ കമ്ബനിയുടെ ഡാറ്റയില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ലേഖനം പിന്‍വലിക്കാനുള്ള കാരണമായി പ്രൊഫ. മെഹ്‌റ പറഞ്ഞത്.


 ലേഖനം പിന്‍വലിച്ച നടപടിക്ക് പിന്നാലെ ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടനും സംഭവത്തില്‍  നടുക്കം രേഖപ്പെടുത്തി.

ലോകം ഒരു മഹാമാരിയില്‍ പെട്ടുഴലുമ്ബോള്‍ ഗവേഷകസമൂഹം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയുടെ മകുടോദാഹരണമാണ് ഈ സംഭവം എന്നും ഹോര്‍ട്ടന്‍ പറഞ്ഞു


 ഏഷ്യയിലെ ചില രോഗികളെ ഓസ്‌ട്രേലിയയിലെ എന്ന് രേഖപ്പെടുത്തി എന്നതാണ് സര്‍ജിസ്ഫിയര്‍ കമ്ബനിക്കെതിരെ ഉയര്‍ന്ന മുഖ്യ ആരോപണം. എന്നാല്‍ താന്‍ ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണ് എന്നാണ് സര്‍ജിസ്ഫിയര്‍ സിഇഒ സപന്‍ ദേശായി പ്രതികരിച്ചത്.


 ലാന്‍സെറ്റ് പുറത്തുവിട്ട ഈ പഠനം ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കൊവിഡ് ട്രയലിനെ വളരെ മോശമായ രീതിയില്‍ ബാധിച്ച ഒന്നാണ്. പല രാജ്യങ്ങളും ഈ പഠനത്തെ മാത്രം ആശ്രയിച്ചാണ് പ്രസ്തുത മരുന്ന് തങ്ങളുടെ നാട്ടിലെ രോഗികള്‍ക്ക് നല്‍കുന്നതില്‍ നിന്ന് പിന്‍വലിഞ്ഞത്. 


ലോകാരോഗ്യ സംഘടനപോലും ഈ പഠനത്തെ മാത്രം ആശ്രയിച്ചുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിന്റെ ക്ലിനിക്കല്‍ ട്രയല്‍സ് തടഞ്ഞിരുന്നു. 


എന്തിന്,'ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്ലതാണ്, താന്‍ നിത്യേന ഓരോന്ന് വീതം കഴിക്കുന്നുണ്ട് ' എന്നവകാശപ്പെട്ടതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചവരുടെ ബലവും ഇതേ പഠനം തന്നെയായിരുന്നു.

 

Join WhatsApp News
JACOB 2020-06-05 08:40:11
It was a plan to promote Remdesivir. When Gilead (maker of Remdesivir) stock went up, many investors who are employees in FDA, CDC and Gilead company executives sold GILD stock. It is a pump and dump scheme. Dr. Fauci also enabled this scheme. HCQ is a low cost drug ($1 for a pill). American doctors and public are trained to believe only high priced new drugs will help. HCQ has been used by Lupus and RA patients for 5 decades without significant side effects. This drug is widely used in India as a preventative and also for treatment. It went into disfavor because Trump made it available. He took it for two weeks and did ok. It is a prescription drug, so it must be taken under a Doctor's supervision. American doctors are not very familiar with treating infectious diseases like their counterparts in Asia or Africa.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക