Image

കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് വര്‍ധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

Published on 30 June, 2020
കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് വര്‍ധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്ത് വര്‍ധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. മഹാമാരിയെ നേരിടുന്നതില്‍ പല രാജ്യങ്ങളും മുന്നേറ്റമുണ്ടാക്കിയെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള അനൈക്യം രോഗവ്യാപനം കൂടാന്‍ ഇടയാക്കിയെന്ന് സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രെയോസസ് പറഞ്ഞു. 

ആറു മാസത്തിനുള്ളില്‍ ആദ്യമായി ഒരു കടുത്ത ശ്വാസകോശ അണുബാധ വ്യാപിക്കുന്ന കാര്യത്തില്‍ ചൈന മുന്നറിയിപ്പ് നല്‍കി. രോഗബാധ ഒരു കോടി കടക്കുകയും അഞ്ച ലക്ഷത്തിലേറെ പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ പുതിയ മുന്നറിയിപ്പ്. നിരവധി പേരിലേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞുവെങ്കിലൂം ഇനിയും വ്യാപനത്തിന് സാധ്യത ഏറെയാണ്. -ഗെബ്രെയോസസ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക